തൊടുപുഴ: കൈക്കൂലിക്കേസില്‍ പ്രതിയായ തൊഴുപുഴ നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജിനെതിരെ എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കി. നഗരസഭ അസി. എന്‍ജിനീയര്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ രണ്ടാംപ്രതിയായതോടെ സനീഷിനോട് രാജിവയ്ക്കാന്‍ സി.പി എം. ആവശ്യപ്പെട്ടെങ്കിലും കുറ്റക്കാരനാണെന്ന് കോടതി വിധി വരാതെ സ്ഥാനം ഒഴിയില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ഇതോടെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കാന്‍ ശ്രമിക്കുന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നിലപാട് നിര്‍ണ്ണായകമാണ്. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുമെന്നാണ് ഇരു പാര്‍ട്ടികളും അറിയിച്ചിരിക്കുന്നത്. യു.ഡി.എഫിന് 12 അംഗങ്ങളും ബി.ജെ.പിക്ക് 8 അംഗങ്ങളുമുണ്ട്. എല്‍.ഡി.എഫിന് സനീഷിനെ കൂടാതെ 13 അംഗങ്ങളാണ് നിലവിലുള്ളത്.
കഴിഞ്ഞ സ്വദേശ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ടാം വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസ് വിമതനായാണ്് സനീഷ് ജോര്‍ജ് വിജയിച്ചത്. ഒമ്പതാം വാര്‍ഡില്‍ നിന്ന് വിജയിച്ച മുസ്ലിം ലീഗ് സ്വതന്ത്ര ജെസ്സി ജോണിനെയും ഒപ്പം ചേര്‍ത്താണ് എല്‍ഡിഎഫ് നഗരസഭ ഭരണം പിടിച്ചെടുത്തത്. കുറുമാറ്റത്തിന്റെ പേരില്‍ ജെസ്സി ജോണിനെ കോടതി അയോഗ്യയാക്കിയതോടെ ഈ മാസം 30ന് ഒമ്പതാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് ചെയര്‍മാനെതിരെ അവിശ്വാസം വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: