ചേര്‍ത്തല : കരപ്പുറത്തെ കറിവേപ്പില കടല്‍ കടക്കുന്നു. ചേര്‍ത്തല നിയമസഭാ മണ്ഡലത്തിലെ കര്‍ഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച മതിലകത്ത് പ്രവര്‍ത്തിക്കുന്ന കരപ്പുറം ഗ്രീന്‍സ് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്ഗനൈസേഷന് ആണ് ചേര്‍ത്തല നഗരസഭ, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെയും കര്‍ഷകരില്‍ നിന്നും ശേഖരിച്ച 500 കിലോ കറിവേപ്പില ആദ്യമായി വിദേശത്തേക്ക് കയറ്റി അയക്കുന്നത്. ആഴ്ചയില്‍ രണ്ടു പ്രാവശ്യം കറിവേപ്പില കരപ്പുറം ഗ്രീന്‍സ് വിദേശത്ത് എത്തിക്കും തിങ്കളാഴ്ചയാണ് തുടക്കം കുറിച്ചത്.
ചേര്‍ത്തലയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും വിദേശത്തേക്ക് കയറ്റി അയക്കുവാന്‍ കരപ്പുറം ഗ്രീന്‍സിനെ കരാര്‍ ലഭിച്ചിട്ടുണ്ട്. ആഴ്ചയില്‍ 1500 കിലോ പച്ചക്കറിയാണ് കയറ്റി അയക്കുവാനാണ് നിലവില്‍ ഓര്‍ഡര്‍ എടുത്തിട്ടുള്ളത്. പച്ചക്കറിയുടെ ലഭ്യത കുറവാണ് കൂടുതല്‍ അയക്കുവാന്‍ കഴിയാത്തത്.
ചേര്‍ത്തല നിയമസഭാ മണ്ഡലത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കരപ്പുറം ഗ്രീന്‍സ് വാങ്ങി മികച്ച വില കര്‍ഷകര്‍ക്ക് ലഭിക്കുവാന്‍ വേണ്ടിയാണ് സ്ഥാപനം ആരംഭിച്ചത്.നിലവില്‍ കര്‍ഷകരില്‍ നിന്ന് 40 രൂപ നിലത്തിലാണ് കറിവേപ്പില വാങ്ങുന്നത് മറ്റ് പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്കും മികച്ച വില കര്‍ഷകര്‍ക്ക് ഇവിടെ നിന്ന് ലഭിക്കുന്നു.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കര്‍ഷകര്‍ പച്ചക്കറി മതിലകത്തെ കരപ്പുറം ഗ്രീന്‍സ് ഓഫീസില്‍ എത്തിക്കുന്നുണ്ട്.ഇവിടെനിന്ന് വ്യാപാരികളാണ് ഇപ്പോള്‍ വാങ്ങിക്കൊണ്ടുപോകുന്നത്. നിലവില്‍ 30 കര്‍ഷകര്‍ ചേര്‍ന്നാണ് കരപ്പുറം ഗ്രീന്‍സ് ആരംഭിച്ചത്. വി.എസ്. ബൈജു വലിയവീട്ടില്‍ ( പ്രസിഡന്റ്) ഷിനാസ് (സെക്രട്ടറി) സുഭാഷ് (ഖജാന്‍ജി) തണ്ണീര്‍മുക്കം കൃഷി ഓഫീസര്‍ ജോസഫ് ജഫ്രീ നോഡല്‍ ഓഫീസര്‍ എന്നിവര്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: