ന്യൂദല്‍ഹി: മൊഴിചൊല്ലുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്. സുപ്രീംകോടതി വിധി ശരിയത്ത് നിയമത്തിന് എതിരാണെന്നാണ് ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അവരുടെ ഹര്‍ജിയില്‍ പറയുന്നത്.
“മൊഴി ചൊല്ലിയ ശേഷവും സ്ത്രീ ജീവനാംശം ആവശ്യപ്പെടുന്നുവെങ്കില്‍ പിന്നെ എന്തിനാണ് മൊഴി ചൊല്ലുന്നത്?”- ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ചോദിക്കുന്നു. കഴിഞ്ഞ ദിവസമാണ് മൊഴി ചൊല്ലുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം തേടി കോടതിയെ സമീപിക്കാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചത്.
ഈ വിധിയെ രാഷ്ട്രീയക്കാരും സാമൂഹ്യപരിഷ്കര്‍ത്താക്കളും പുരോഗമനപരമായ വിധിയെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതിനിടയിലാണ് ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ഈ വിധിക്കെതിരെ രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: