ബൊളീവിയന്‍ കാടുകളില്‍ അമേരിക്കന്‍ പട്ടാളത്തിനെതിരെ പൊരുതിയ വീരനായകനായാണ് ചെ ഗുവേരയെ കമ്മ്യൂണിസ്റ്റുകാര്‍ കണക്കാക്കുന്നത്. എന്നാല്‍ ഇദ്ദേഹം മിക്ക ഫോട്ടോകളിലും കാണപ്പെടുന്നത് ഒന്നുകില്‍ ചുണ്ടില്‍ പുകയുന്ന സിഗരറ്റ്. അതല്ലെങ്കില്‍ ചുണ്ടിനെ അലങ്കരിച്ച് പുകയുന്ന ഒരു ഹവാന ചുരുട്ട് എന്നിവ കാണാനാവും. ചെഗുവേര ഒരു ഡോക്ടറാണ് എന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നതെങ്കിലും ഇയാള്‍ ഡോക്ടറല്ല എന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. എന്തായാലും കഴിഞ്ഞ അന്താരാഷ്‌ട്ര പുകവലി നിരോധന ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെഗുവേരയുടെ പുകവലിയെയും പലരും പരിഹസിച്ചിരുന്നു. പുക വലിക്കരുത് എന്ന പേരിലാണ് ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായുള്ള ചെഗുവേരയുടെ ചിത്രം വാട് സാപില്‍ കറങ്ങി നടക്കുന്നത്.
അതുപോലെ തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയായ നെഹ്രുവും പാശ്ചാത്യരെ അനുകരിച്ച് പുകവലിയ്‌ക്കുന്ന പതിവുണ്ടായിരുന്നു. നെഹ്രുവിന് ഇന്ത്യയുടെ അവസാന വൈസ്രോയിയായ മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യ എഡ്വിനയുമായി പ്രേമവും അതിനപ്പുറമുള്ള ബന്ധവും ഉണ്ടായിരുന്നുവെന്നത് അങ്ങാടിപ്പാട്ടാണ്. പലപ്പോഴും എഡ്വിനയുമായി നെഹ്രു അടുത്ത് ഇടപഴകുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും പ്രചരിക്കാറുണ്ട്. അക്കൂട്ടത്തില്‍ ഒരു ചിത്രമാണ് എഡ്വിനയുടെ ചുണ്ടത്തുള്ള സിഗരറ്റ് നെഹ്രു കത്തിച്ചുകൊടുക്കുന്ന ചിത്രം. ആഗോള പുകവലി നിരോധനദിനത്തിന് “ആരെയും പുകവലിപ്പിക്കരുത്” എന്ന തലക്കെട്ടോടെയാണ് ഈ ചിത്രം പ്രചരിച്ചിരുന്നത്. ഈ ചിത്രം ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: