കൊച്ചി: കുട്ടികളെ ദത്തെടുക്കുന്നത് സൗജന്യമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കുട്ടികളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നത് സംബന്ധിച്ച് സമഗ്രമായ എസ്ഒപി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍) രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്കി. ദത്തെടുക്കപ്പെട്ട കുട്ടികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴിലുള്ള വിക്ടിം റൈറ്റ്സ് സെന്ററിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കോടതി സ്വമേധയാ കേസെടുത്തത്.
ഹര്‍ജി പരിഗണിക്കവെ അമിക്കസ് ക്യൂറി അഡ്വ. എ. പാര്‍വ്വതി മേനോന്, സംസ്ഥാന അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി (സാറ) ഇത് സംബന്ധിച്ച് സമഗ്രമായ നടപടിക്രമങ്ങള്‍ സംസ്ഥാനത്ത് പിന്തുടരുന്നില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു.
ബലാത്സംഗത്തിനിരയായവര്‍ക്ക് ജനിക്കുന്ന കുട്ടികളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് ദത്തെടുക്കാന്‍ വിവിധ കോടതികള്‍ ഉത്തരവിട്ടിരുന്നു. ബലാത്സംഗം, ലൈംഗികാതിക്രമം എന്നിവയില്‍ തെളിവ് ലഭിക്കുന്നതിനായിരുന്നു നടപടി. ഇത്തരം പ്രവൃത്തികള്‍ കുട്ടികളുടെ സ്വകാര്യതയെയും ദത്തെടുക്കലിന്റെ രഹസ്യസ്വഭാവത്തെയും ഹനിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: