ബെംഗളൂരു: തുമകുരുവില്‍ ഒരു വര്‍ഷത്തിനിടെ 300ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഗര്‍ഭിണിയായതായി റിപ്പോര്‍ട്ട്. കര്‍ണാടക വനിതാ ശിശുക്ഷേമ വകുപ്പ് പുറത്ത് വിട്ട കണക്കനുസരിച്ച് ഒരു വര്‍ഷത്തിനിടെ 326 പെണ്‍കുട്ടികള്‍ വിവാഹത്തിന് മുമ്പ് ഗര്‍ഭിണികളാണെന്ന് റിപ്പോര്‍ട്ട്.
ഇതില്‍ നാല് പെണ്‍കുട്ടികള്‍ 11 വയസ്സിന് താഴെയുള്ളവരാണെന്നാണ് കണക്ക്. ആഭ്യന്തര മന്ത്രി ജി.പരമേശ്വറിന്റെ ജന്മനാടാണ്തുമകുരു.
ജനങ്ങളുടെ ഇടയില്‍ വിദ്യാഭ്യാസക്കുറവ്, മൊബൈല്‍ ഫോണ്‍ ദുരുപയോഗം, മാതാപിതാക്കളുടെ അവഗണന എന്നിവ കാരണം കുട്ടികള്‍ തെറ്റായ വഴിയില്‍ സഞ്ചരിക്കുകയും ചെറുപ്പത്തില്‍ തന്നെ അധാര്‍മ്മികമായി ഗര്‍ഭം ധരിക്കുകയും ചെയ്യുന്നു. ബലാത്സംഗം മൂലം ഗര്‍ഭം ധരിച്ച കേസുകളുമുണ്ട്. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 125 പേര്‍ ജയിലിലായതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഒരു വശത്ത് ശൈശവ വിവാഹം, മറുവശത്ത് പ്രണയത്തിന്റെ പേരിലുള്ള വിവാഹത്തിന് മുമ്പുള്ള ലൈംഗികത, ഇതെല്ലാം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ ഗര്‍ഭധാരണത്തിന് കാരണമാകുന്നു. ചിലയിടങ്ങളില്‍ അവിഹിതമായി ജനിച്ച കു
ഞ്ഞിനെ വിറ്റതും പൊക്കിള്‍ക്കൊടി മുറിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ച സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഇവയെല്ലാം പോക്സോ കേസുകളായാണ് പരിഗണിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വിവാഹിതയാണെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍പോലും അത് ബലാത്സംഗമായി കണക്കാക്കും. പോക്സോ കേസില്‍ ജയിലില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും ഇരയായ പെണ്‍കുട്ടികളുടെ അച്ഛനും സഹോദരങ്ങളും ബന്ധുക്കളും അധ്യാപകരുമാണെന്നതാണ് ഞെട്ടിക്കുന്ന വിവരം. വടക്കന്‍ ജില്ലയായ റായ്ച്ചൂരില്‍ ശൈശവ വിവാഹങ്ങള്‍ പതിവാണ്. ഇത് തടയാന്‍ വനിതാ ശിശുക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ നടപടികളാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കര്‍ണാടക വനിതാ ശിശു ക്ഷേമ വകുപ്പ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പെണ്‍കുട്ടികളുടെ ഗര്‍ഭധാരണത്തെക്കുറിച്ച് പഠനം നടത്തിയത്.
ഈ പഠനത്തില്‍ തുമകുരു ജില്ലയില്‍ മാത്രം ഒരു വര്‍ഷത്തില്‍ 326 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായതായി കണ്ടെത്തി. കര്‍ണാടകയില്‍ ശൈശവ വിവാഹം തടയാന്‍ വനിതാ ശിശുക്ഷേമ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി രക്ഷിതാക്കളെ കണ്ട് ബോധവത്കരണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: