ന്യൂദല്‍ഹി: ഓരോ കീര്‍ത്തി ചക്രയ്ക്കു പിന്നിലും മായ്ക്കാനാവാതെ ദുഖത്തിന്റെ ഒരു കടല്‍ ഇരമ്പുന്നു. അതാണ് സ്മൃതിയുടെയും ക്യാപ്റ്റന്‍ അംശുമാന് സിങ്ങിന്റെയും ജീവിതത്തില്‍ സംഭവിച്ചതും. വിവാഹം കഴിഞ്ഞതേയുള്ളൂ. വിവാഹശേഷം ഭര്‍ത്താവ് ക്യാപ്റ്റന്‍ അംശുമാന് സിങ്ങ് പട്ടാളത്തിലേക്ക് തിരിച്ചുപോയി. ഭാര്യ ശ്രുതിയും അംശുമാനും പിന്നീട് അടുത്ത 15 വര്‍ഷത്തേക്കുള്ള ജീവിതം ഫോണിലൂടെ ആസൂത്രണം ചെയ്തു. കുട്ടികള്‍, വീട്….എന്നിങ്ങനെ. പക്ഷെ പൊടുന്നനെ ഒരു ദിവസം ക്യാപ്റ്റന്‍ അംശുമാന് സിങ്ങിന് പോസ്റ്റിങ്ങ് സിയാച്ചിനിലേക്ക്. തണുത്തു വിറയ്ക്കുന്ന സിയാച്ചന്‍. ഇന്തോ-പാക് നിയന്ത്രണരേഖയ്ക്ക് തൊട്ട് കിഴക്കായി കിടക്കുന്ന മഞ്ഞുറഞ്ഞ ഇടം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായി സിയാച്ചിന്‍ അറിയപ്പെടുന്നു.
“എഞ്ചിനീയറിംഗ് കോളെജില്‍ വെച്ചാണ് ഞാന്‍ അംശുമാന് സിങ്ങിനെ കണ്ടുമുട്ടിയത്. പിന്നീട് അവന് സൈന്യത്തിന്റെ എഎഫ് എംസി കോളെജില്‍ മെഡിസിന് പഠിക്കാന്‍ പ്രവേശനം ലഭിച്ചു. അവന് 2023ല്‍ മെഡിസിന് പാസായി. അതിന് ശേഷം വിവാഹം. ഒരു ജൂലായ് 18ന് അവന് ഫോണില്‍ വിളിച്ച് അടുത്ത 50 വര്‍ഷത്തില്‍ ജീവിതത്തില്‍ എന്തൊക്കെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണം എന്നതിനെക്കുറിച്ച് സംസാരിച്ചു. പിറ്റേന്ന് ജൂലായ് 19ന് എനിക്ക് ഒരു ഫോണ്‍ വന്നു. അവന് ജീവിച്ചിരിപ്പില്ലെന്ന സന്ദേശമായിരുന്നു അത്. “- സിയാച്ചിനില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ അംശുമാന് സിങ്ങിന്റെ ഭാര്യ സ്മൃതി തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് പറഞ്ഞു. സ്വന്തം സുരക്ഷ നോക്കാതെ സിയാച്ചിനില്‍ ഉണ്ടായ തീപ്പിടത്തത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ചതിനിടയില്‍ കൊല്ലപ്പെടുകയായിരുന്നു ക്യാപ്റ്റന്‍ അംശുമാന് സിങ്ങ്. “അവന്റെ ധീരതയും ദൃഢനിശ്ചയവും അത്രയ്ക്കായിരുന്നു.”- സ്മൃതി പറയുന്നു.
പുലര്‍ച്ചെയായിരുന്നു സിയാച്ചിനിലെ പട്ടാളക്യാമ്പില്‍ തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു കാരണം. ഏതാനും പട്ടാളക്കാര്‍ കഴിഞ്ഞിരുന്ന ഫൈബര്‍ ഗ്ലാസാ ചേംബര്‍ കത്തി. പക്ഷെ ക്യാപ്റ്റന്‍ അംശുമാന് സിങ്ങ് എന്ന ധീരനായ യുവസൈനികന് നിരവധി പേരെ ആ ഫൈബര്‍ ചേംബറിനുള്ളില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. പക്ഷെ ആ ധീരമായ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പൊള്ളലേറ്റ് അംശുമാന് സിങ്ങ് മരിച്ചു.
രാഷ്ട്രപതി അവളുടെ കൈകളില്‍ ഭര്‍ത്താവിന്റെ ധീരതയ്ക്കുള്ള വലിയ പുരസ്കാരമായ കീര്‍ത്തിചക്ര കയ്യില്വെച്ചുകൊടുക്കുമ്പോള് സ്മൃതിയുടെ കൈകള്‍ വിറച്ചിരുന്നു. ആ ചടങ്ങലായിരുന്നു ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സ്മൃതി പങ്കുവെച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: