തിരുവനന്തപുരം: മാതൃഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗം അനാവശ്യമായി കൊട്ടിഘോഷിച്ചപ്പോള്‍ അതിനെ ചവറ്റുകൊട്ടയില്‍ തള്ളി ദേശാഭിമാനി ദിനപത്രം.. രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും മഹത്വം എത്രത്തോളം ഉണ്ടെന്ന് ഇന്ത്യാമുന്നണിയുടെ ഭാഗമായുള്ള സിപിഎമ്മിന് അറിയാം. അതുകൊണ്ടാകണം ദേശാഭിമാനി രാഹുലിന്റെ പ്രസംഗം ഒട്ടും പ്രാധാന്യം നല്‍കാതെ ഉള്ളിലെ പേജില്‍ പ്രസിദ്ധീകരിച്ചത്.
“ഇതുപോലെ ഒരു പ്രസംഗം രാഹുല്‍ നടത്തില്ല എന്നതുപോലെയാണ് കേരളത്തിലെ പത്രങ്ങള്‍ (മനോരമയും മാതൃഭൂമിയും) ആ പ്രസംഗത്തെ ചിത്രീകരിച്ചത്. ട്വന്റിട്വന്റി ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതുപോലുള്ള പ്രാധാന്യത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്ത നല്‍കിയിരിക്കുന്നത്.”- രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നടത്തിയ പ്രതികരണമാണിത്.
‘രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ അപമാനിച്ചു’ എന്ന തലക്കെട്ടോടെ ഒരു ഒറ്റക്കോളം വാര്‍ത്തയും ദേശാഭിമാനി നല്‍കിയിരുന്നു. വയനാട്ടില്‍ മത്സരിച്ചപ്പോള്‍ പിണറായി വിജയനെതിരെ വിലകുറഞ്ഞ വിമര്‍ശനം നടത്തിയ രാഹുല്‍ഗാന്ധിയോട് അയിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം. രാഹുല്‍ഗാന്ധിയെപ്പോലെ ഒരാള്‍ വയനാട്ടില്‍ വന്ന് മത്സരിക്കുന്നതിലും സിപിഎമ്മിന് എതിര്‍പ്പുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: