ഇന്ത്യയെ ആഗോള ചെസ് ഭൂപടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ വിശ്വനാഥന് ആനന്ദ് ഈ 54ാം വയസ്സിലും ഊര്‍ജ്ജസ്വലനായ ചെസ് കളിക്കാരന് തന്നെ. അതിന് ഉദാഹരണമാണ് ലിയോണ്‍ മാസ്റ്റേഴ്സ് കിരീടം നേടിയത്. ഇത് പത്താം തവണയാണ് ലിയോണ്‍ മാസ്റ്റേഴ്സ് കിരീടം ആനന്ദിനെ തേടിയെത്തുന്നത്.
996, 1999, 2000, 2001, 2005, 2006, 2007, 2011, 2016, and 2024. എന്നീ വര്‍ഷങ്ങളിലെ മത്സരങ്ങളില്‍ ആനന്ദ് ലിയോണ്‍ മാസ്റ്റേഴ്സ് ചാമ്പ്യനായി. ഭാര്യ അരുണയുടെ 50 പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാതെയാണ് ആനന്ദ് ലിയോല്‍ മാസ്റ്റേഴ്സ് ഫൈനല്‍ കളിക്കാന്‍ പോയത്. ഒരു പക്ഷെ നിങ്ങള്‍ ചാമ്പ്യനായാലോ എന്ന് പറഞ്ഞ് ഭാര്യ അരുണ തന്നെ സന്തോഷത്തോടെയാണ് ആനന്ദിനെ യാത്രയാക്കിയത്. ജെയിലം സാന്റോസുമായിട്ടായിരുന്നു ഫൈനല്‍. 3-1ന് ആനന്ദ് വിജയിച്ചു.
നാല് ഗ്രാന്റ് മാസ്റ്റര്‍മാരായിരുന്നു ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത്. വാസിലിന് ടൊപോലൊവ്, ഇന്ത്യയുടെ അര്ജുന് എരിഗെയ്സി, ജെയിം സാന്റോസ, ആനന്ദ് എന്നിവര്‍.അര്ജുന് എരിഗെയ്സി പോലെ മിടുക്കുള്ള യുവചെസ് താരം മത്സരത്തിനുണ്ടായിട്ടും ആനന്ദിന് ചാമ്പ്യനാകാന്‍ കഴിഞ്ഞു എന്നത് നിസ്സാര നേട്ടമല്ല. ഈ 54ാം വയസ്സിലും യുവാക്കളെപ്പോലെ കളിക്കാന്‍ കഴിയുന്നു എന്നത് ചില്ലറ നേട്ടമല്ലെന്നും ചെസ് വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: