തിരുവനന്തപുരം: ടി. പി. ചന്ദ്രശേഖരനെ വധിക്കാന്‍ പണം നല്‍കിയത് കള്ളക്കടത്തുകാരന് ഫയാസാണെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന് എന്‍. ശങ്കര്‍ റെഡ്ഡി കണ്ടെത്തിയിരുന്നതായി കെ.കെ. രമ എംഎല്‍എ. സിബിഐ അന്വേഷണമാവശ്യപ്പെട്ട് അന്ന് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നതായും ജനം ടിവിക്കു നല്കിയ അഭിമുഖത്തില്‍ രമ പറഞ്ഞു.
ടി പി കേസിലെ പ്രതി മോഹനനെ കോഴിക്കോട്ടെ ജയിലില്‍ സന്ദര്‍ശിച്ചയാളാണ് ഫയാസ്. ഇരുവരും ഒന്നര മിനിട്ടോളം സംസാരിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. സിപിഎമ്മില്‍ നിന്നു പുറത്ത് പോയ മനു തോമസിന് ചന്ദ്രശേഖരന് സമാനമായ അവസ്ഥ വരുമോയെന്ന് ആശങ്കയുണ്ട്. പാര്‍ട്ടിക്കകത്ത് നിന്ന് കണ്ടുമടുത്ത് പുറത്തുപോയതാണ് മനു.
സിപിഎം ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിലും ഡിവൈഎഫ്ഐ നേതാവ് എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഒരുപാട് കാര്യങ്ങള്‍ അറിവുണ്ടാകും. ചന്ദ്രശേഖരനെക്കാളും ഉയര്‍ന്ന ആളാണ്. അത്തരം ഒരു വ്യക്തിയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കപ്പെടേണ്ടതാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത ആളുകളാണ് സിപിഎമ്മില്‍ ഉള്ളത്. മനു തോമസിന്റെ വീടിന് മുന്നില്‍ ഇന്നോവ എത്തുമോയെന്ന് ഭയപ്പെടുന്നതായും രമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: