ലോസ് അഞ്ചലെസ്: കോപ്പ അമേരിക്കയില്‍ മുന്‍ ജേതാക്കളായ ബ്രസീലിന് ആദ്യ മത്സരത്തില്‍ സമനില. ഗ്രൂപ്പ് ഡിയില്‍ ഇന്നലെ വെളുപ്പിന് നടന്ന പോരാട്ടത്തില്‍ കോസ്റ്റ റിക്കയോടാണ് കാനറികള്‍ ഗോളില്ലാ സമനിലയില്‍ പിരിഞ്ഞത്.
കളിയുടെ 74 ശതമാനം സമയവും പന്ത് കൈവശം വച്ചത് ബ്രസീലാണ്. 19 തവണ മുന്നേറ്റം നടത്തി. പക്ഷെ ഗോള്‍ മാത്രം കണ്ടെത്താന്‍ സാധിച്ചില്ല.
കളിയുടെ 30-ാം മിനിറ്റില്‍ മാര്‍ക്വിഞ്ഞോസ് പന്ത് വലയിലെത്തിച്ചതാണ്. പക്ഷെ വാര് പരിശോധനയില്‍ ഓഫ് സൈഡായതായി തെളിഞ്ഞു. കളിക്ക് 71 മിനിറ്റായപ്പോള്‍ സൂപ്പര്‍ താരം വിനിഷ്യസ് ജൂനിയറിനെ പിന്‍വലിച്ച് കൗമാര താരം എന്‍ഡ്രിക്കിനെ ആദ്യമായി പരീക്ഷിച്ചു. പക്ഷെ ഫലം സൃഷ്ടിക്കാന്‍ മാത്രം കഴിഞ്ഞില്ല. മികച്ച കളിയാണ് കാഴ്ച്ചവച്ചത്. അനുകൂലമായ ഫലം ഉണ്ടായില്ലായിരിക്കാം. പക്ഷെ മൈതാനത്ത് നിന്ന് പിരിയുമ്പോള്‍ നല്ല ആത്മവിശ്വാസം കൈവരിക്കാനായി- മത്സരശേഷം ബ്രസീല്‍ സ്ട്രൈക്കര്‍ ലൂകാസ് പക്വേറ്റ പറഞ്ഞു.
ഗ്രൂപ്പ് ഡിയില്‍ പരാഗ്വായെ തോല്‍പ്പിച്ച കൊളംബിയ ആണ് ഒന്നാമത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകര്‍പ്പന്‍ ജയമാണ് ടീം നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടിയാണ് കൊളംബിയ പരാഗ്വായെ തോല്‍പ്പിച്ചത്. കളിയുടെ ആദ്യ പകുതിയിലാണ് കൊളംബിയ രണ്ട് ഗോളുകളും നേടിയത്. 32-ാം മിനിറ്റില്‍ ഡാനിയേല്‍ മുനോസ് ആണ് ആദ്യം ഗോളടിച്ചത്. പത്ത് മിനിറ്റ് ശേഷം ജെഫേഴ്സണ്‍ ലേമയും ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ കളിക്ക് 69 മിനിറ്റെത്തിയപ്പോഴായിരുന്നു പരാഗ്വായുടെ ആശ്വാസ ഗോള്‍. ജൂലിയോ എന്‍കിസോ ആണ് സ്കോര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: