തഞ്ചാവൂര്‍: ദ്രാവിഡഭാഷാ ശാസ്ത്രജ്ഞന്മാരുടെ 51-ാമത് ദേശീയ സമ്മേളനം ഈ മാസം 27, 28, 29 തീയതികളില്‍ തഞ്ചാവൂര്‍ തമിഴ് സര്‍വ്വകലാശാലയില്‍ നടക്കും. ഭാരതീദാസന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എം. ശെല്‍വം സമ്മേളനം ഉദ്ഘാടനം ചെയ്യും.
തമിഴ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി. തിരുവള്ളുവന്, ഡിഎല്‍എ പ്രസിഡന്റ് ഡോ. എന്‍.പി. ഉണ്ണി, തമിഴ് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. ത്യാഗരാജന്, ലിംഗ്വിസ്റ്റിക്സ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. എം.ജെ. വാര്‍സി, ഐഎസ്ഡിഎല്‍ ഡയറക്ടര്‍ ഡോ. ജി.കെ. പണിക്കര്‍, ഐഎസ്ഡിഎല്‍ ചെയര്മാന് പ്രൊഫ.കെ. കരുണാകരന്, പ്രൊഫ. പി.ആര്.ഡി. ഫെര്‍ണാണ്ടസ് (സിഐഐഎല്‍), ഡോ. നടുവട്ടം ഗോപാലകൃഷ്ണന് (ഓണററി പ്രൊഫസര്‍, ഐഎസ്ഡിഎല്‍) എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും.
ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സും ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് അസോസിയേഷന് ഓഫ് ഇന്ത്യയും പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനവും ഭാഷാശാസ്ത്ര അവാര്‍ഡുകളുടെ വിതരണവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: