കോട്ടയം: സ്പെയിനിലെ ആന്റിക്വറയില് നടക്കുന്ന ലോക സര്‍വകലാശാലാ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഭാരത പുരുഷ വനിതാ ടീമുകള്‍ 21ന് പുറപ്പെടും.
മഹാത്മാ ഗാന്ധി സര്‍കലാശാലയാണ് ടീം സെലക്ഷന് നടത്തിയത്. രാജ്യത്തെ നൂറോളം സര്‍വകലാശാലകളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുത്ത സെലക്ഷന് ട്രയല്‍സില്‍നിന്ന് 14 പേരെ വീതം ഇരു ടീമുകളിലേക്കും തിരഞ്ഞെടുത്തു. കോട്ടയത്ത് 20 ദിവസത്തെ പരിശീലനവും പുര്‍ത്തിയാക്കിയാണ് ഇവര്‍ സ്പെയിനിലേക്ക് പോകുന്നത്.
24 മുതല്‍ 30 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 36 അംഗ ഭാരതീയ സംഘത്തെ നയിക്കുന്നത് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് സ്പോര്‍ട്സ് ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസാണ്. പഞ്ചാബി സര്‍വകലാശാലയിലെ ജസ്മീത് സിങ്ങും പഞ്ചാബിലെതന്നെ എല്‍പി സര്‍വകലാശാലയിലെ ബിപിന്‍ പ്രീത് കൗറുമാണ് പുരുഷ, വനിതാ ടീമുകളുടെ ക്യാപ്റ്റന്മാര്.
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ സംഘത്തിന് യാത്രയയ്പ്പ് നല്കി. വൈസ് ചാന്‍ലര്‍ ഡോ. സി.ടി അരവിന്ദകുമാര്‍ ജഴ്സി പ്രകാശനം ചെയ്തു. രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന് കിറ്റ് കൈമാറി. ഡോ. ബിനു ജോര്‍ജ് വര്‍ഗീസ്, ടീം അംഗങ്ങള്‍ പരിശീലകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടീമംഗങ്ങള്‍: പുഷന്മാര്-ജസ്മീത് സിങ് (ക്യാപ്റ്റന്‍), മന്ദീപ്(പഞ്ചാബി സര്‍വകലാശാല, പട്യാല), നിര്‍മല്‍ സിറിയക്ക് (വൈസ് ക്യാപ്റ്റന്‍), പി. റമീസ്, നന്ദു കൃഷ്ണ, ബിജോയ് ജോര്‍ജ് (എംജി സര്‍വകലാശാല), ടി. മുഹമ്മദ് ഫാരിസ്, എം. സവിധ്, ജീവന് ജോസ് ജോജി (കാലിക്കറ്റ് സര്‍വകലാശാല), ആര്.കെ. ഗോകുല കണ്ണ (ഭാരതീയാര്‍ സര്‍വകലാശാല കോയമ്പത്തൂര്‍) ഗുര്‍മീത് (എല്‍പി സര്‍വകലാശാല പഞ്ചാബ്), പി. ശരവണ പെരുമാള്‍ (പെരിയാര്‍ സര്‍വകലാശാല), ഹര്‍പീത് സിങ് രണ്‍ധാവ (ആര്‍ടിഎം സര്‍വകലാശാല, നാഗ്പൂര്‍ ), പരംജിത് (കുരുക്ഷേത്ര യൂണിവേഴ്സിറ്റി, പഞ്ചാബ് ).
കോച്ച്: സി.എം ആന്റണി മത്തായി, മാനേജര്‍ ഡോ. എന്‍.കെ. റാംകുമാര്‍( സ്പോര്‍ട്സ് ഡയറക്ടര്‍ എ.എം.ഇ.ടി സര്‍വകലാശാല ചെന്നൈ).
വനിതകള്‍ – ബിപിന്‍ പ്രീത് കൗര്‍ (ക്യാപ്റ്റന്‍),മഞ്ജില്‍ (എല്‍പി സര്‍വകലാശാല), പരമേശ്വരി(വൈസ് ക്യാപ്റ്റന്‍), അമലോര്പവ പ്രിന്‍സിയ(പെരിയാര്‍ സര്‍വകലാശാല), എം.എസ്. അര്‍ച്ചന, അര്‍ച്ചന വേണു, അഞ്ജു സാബു, വി.ആര്. അനുപമ(എംജി സര്‍വകലാശാല), അന്നു(കുരുക്ഷേത്ര യൂണിവേഴ്സിറ്റി), ആഞ്ജലീന ജോണ്‍ (തിരുവള്ളുവര്‍ സര്‍വകലാശാല വെള്ളുര്‍), സന്ധ്യ, ഗരിമ(സിആര്‍എസ് സര്‍വകലാശാല ജിന്‍ഡ്) റീനുക, ഇഷു (സിബിഎല്‍ സര്‍വകലാശാല ഭവാനി)കോച്ച്-ജോര്‍ജ് വര്‍ഗീസ്, മാനേജര്‍-ഡോ . സുമ ജോസഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: