മ്യൂണിക്: ഫുട്ബോളില്‍ യൂറോപ്യന്‍ രാജ്യക്കാര്‍ തമ്മില്‍ പോരടിക്കുന്ന യൂറോ കപ്പ് ഫുട്ബോളിന് നാളെ തുടക്കം. ജര്‍മനിയിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ആതിഥേയരായ ജര്‍മനി സ്കോട്ട്ലന്ഡിനോടെതിരിടും. ഗ്രൂപ്പ് എയിലാണ് ജര്‍മനിയും സ്കോട്ട്ലന്‍ഡും ഉള്‍പ്പെട്ടിരിക്കുന്നത്. ഇതേ ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകള്‍ കരുത്തരായ ഹംഗറിയും സ്വിറ്റ്സര്‍ലന്‍ഡുമാണ്. ഇരുവരും തമ്മിലുള്ള പോരാട്ടം ശനിയാഴ്ച നടക്കും.
നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ഇത്തവണ മരണ ഗ്രൂപ്പിലാണ്. ഇറ്റലിയെ കൂടാതെ കരുത്തരായ സ്പെയിനും ക്രൊയേഷ്യയും ആണ് ഈ ഗ്രൂപ്പിലുള്ളത്. ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ ഇത്തവണത്തെ മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് ബിയായി മാറഇയിട്ടുണ്ട്.
ചരിത്രത്തില്‍ രണ്ടാം തവണയാണ് ഇറ്റലി യൂറോപ്യന്‍ കിരീടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: