ന്യൂഡല്‍ഹി: ഏഴു വനിതകളാണ് ഇക്കുറി കേന്ദ്ര മന്ത്രിസഭയിലുള്ളത് . നിര്‍മ്മല സീതാരാമന്, അന്നപൂര്‍ണ്ണ ദേവി, അനുപ്രിയ പട്ടേല്‍, ശോഭ കരന്തലാജേ, നിബുബെന് ബംബാനിയ, രക്ഷാ ഖഡ്സെ, സാവിത്രി ഠാക്കൂര്‍ എന്നിവരാണ് അവര്‍. ബിജെപിക്ക് 26 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള മൂന്ന് സഹമന്ത്രിമാരും 32 സഹമന്ത്രിമാരും ഉള്‍പ്പെടെ 61 പേരുണ്ട്. ടിഡിപിക്കും ജനതദള്‍ യുവിനും ഒരു ക്യാബിനറ്റ് മന്ത്രിയും ഒരു സഹമന്ത്രിയും വീതം. ജനതാദള്‍ എസിനും ലോക് ജനശക്തിക്കും ഒരോ കാബിനറ്റ് മന്ത്രി വീതം, രാഷ്ട്രീയ ലോക് ദളിന് സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രി , ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്ക്ക് ഒരു ക്യാബിനറ്റ് മന്ത്രി, ശിവസേനയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രി, ആര്‍പിഐ എയ്ക്കും അപ്നാ ദള്‍ എസിനും ഒരു സഹമന്ത്രി എന്നിങ്ങനെയാണ് കേന്ദ്ര മന്ത്രിസഭയിലെ വിവിധ കക്ഷികളുടെ പ്രാതിനിധ്യം.
ഉത്തര്‍പ്രദേശിന് 10 മന്ത്രിമാരും ബീഹാറിന് എട്ടു മന്ത്രിമാരും ഗുജറാത്തിന് നാലു മന്ത്രിമാരും മഹാരാഷ്ട്രയ്ക്ക് ആറു മന്ത്രിമാരും മധ്യപ്രദേശിന് 5 മന്ത്രിമാരും കര്‍ണാടകയ്ക്ക് നാലു മന്ത്രിമാരും രാജസ്ഥാന് അഞ്ചു മന്ത്രിമാരും ഹരിയാനയ്ക്ക് മൂന്നു മന്ത്രിമാരും ഒഡിഷയ്ക്ക് 2 മന്ത്രിമാരും ആന്ധ്രപ്രദേശിനു മൂന്ന് മന്ത്രിമാരും തെലുങ്കാനയ്ക്കും അസമിനും രണ്ടു മന്ത്രിമാരും പഞ്ചാബിന് ഒരു മന്ത്രിയും ജാര്‍ഖണ്ടിന് രണ്ടു മന്ത്രിമാരും ഹിമാചലിന് ഒരു മന്ത്രിയും ബംഗാളിനും കേരളത്തിനും രണ്ടുമന്ത്രിമാരും അരുണാചല്‍ പ്രദേശിനും ജമ്മു കാശ്മീരിനും ഗോവയ്ക്കും ഉത്തരാഖണ്ഡിനും ഓരോ മന്ത്രിമാര്‍ വീതവും ഡല്‍ഹിക്ക് രണ്ടു മന്ത്രിമാരും തമിഴ്നാട് മൂന്നു മന്ത്രിമാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: