കണ്ണൂര്‍: ഇടതുപക്ഷ സമൂഹമാധ്യമങ്ങളെ അടപടലം തള്ളി പറഞ്ഞ് എംവി ജയരാജന്. സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷമെന്നു തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കുവാങ്ങപ്പെട്ടതായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും കണ്ണൂര്‍ ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ എം വി ജയരാജന്. ‘പോരാളി ഷാജി’ ഉള്‍പ്പെടെയുള്ള പേജുകളെയാണ് അദ്ദേഹം തള്ളിപ്പറഞ്ഞത്.
ചെറുപ്പക്കാർ സമൂഹ മാധ്യമങ്ങിൽ കൂടുതൽ സമയം ചെലവഴിച്ചതും അതു മാത്രം വിശ്വസിച്ചതുമാണ് തെരഞ്ഞെടുപ്പ് പരാജയത്തിനിടയാക്കിയ ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിനു പുറമേ പാർട്ടി കേന്ദ്രങ്ങളിലെ വോട്ടു ചോർച്ചയുടെയും പശ്ചാത്തലത്തിലാണ് എം.വി. ജയരാജൻ ഈ ഒരു പരാമർശം നടത്തിയത്.
”പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്… ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകള്‍ കാണുമ്പോള്‍ നമ്മള് അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോള്‍ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകള്‍ വിലയ്ക്കു വാങ്ങുന്നതാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്മാരായി പ്രവര്‍ത്തിക്കുന്നവര്‍ ചിലപ്പോള്‍ ഒരാള്‍ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്. അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാല്‍, ആദ്യഘട്ടത്തിൽ ഇടത് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടവയിൽ നിന്ന് പിന്നീട് അവ കുറയുകയും ക്രമേണ സിപിഎം, ഇടത് വിരുദ്ധ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്തിട്ടുണ്ട്. പാർട്ടിക്കെതിരെയുള്ള ചിന്ത രൂപപ്പെടുത്താൻ ഇവർ ഇത്തരം ഗ്രൂപ്പുകളെ സമർഥമായി ഉപയോഗപ്പെടുത്തി, ഇക്കാര്യം പ്രവർത്തകരും അനുഭാവികളും മനസിലാക്കണം. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്”. ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: