ആലപ്പുഴ: ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ സജ്ജമാക്കി സഞ്ചരിച്ച് വിവാദത്തിലായ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കാൻ തീരുമാനമെടുത്ത് എംവിഡി. ഇത് സംബന്ധിച്ച് ഔദ്യോഗിക നടപടികളിലേക്ക് കടക്കുമെന്ന് എംവിഡി വ്യക്തമാക്കി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഇഒ ഇയാളുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന തീരുമാനത്തിലെത്തിയെന്നും നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ പ്രഖ്യാപനം നടക്കുമെന്നുമെണ് സൂചന.
കാറിന്റെ ആർസി ഒരു വർഷത്തേക്ക് റദ്ദാക്കിയിരുന്നു. മുമ്പ് 17-കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിന് ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. 160 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചതിനും മൊബൈലിൽ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ്, ആംഡബര വാഹനങ്ങൾ രൂപമാറ്റം വരുത്തി നിരത്തിലിറക്കി എന്നിങ്ങനെയുള്ള നിയമലംഘനങ്ങളുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: