കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സൂക്ഷിച്ചുവയ്ക്കണമെന്ന് ഹൈക്കോടതി.സിഎംആര്‍എല്‍ ജീവനക്കാരെ ചോദ്യം ചെയ്ത സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നാണ് ഇടക്കാല ഉത്തരവിലുളളത്
ഇ ഡി സമന്‍സിനെതിരെ സിഎംആര്‍എല്‍ ജീവനക്കാരുടെ ഹര്‍ജി ഈ മാസം 21ന് കോടതി വീണ്ടും പരിഗണിക്കും.ഹര്‍ജി തീര്‍പ്പാകും വരെ ഹര്‍ജിക്കാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കില്ലെന്ന് ഇഡി അറിയിച്ചു.
ഇഡി തുടര്‍ച്ചയായി സമന്സുകളയയ്ക്കുന്നു. ചോദ്യംചെയ്യലിലൂടെ ബുദ്ധിമുട്ടിക്കുന്നു എന്നിങ്ങനെയാണ് ഹര്‍ജിയിലെ പ്രധാന ആരോപണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: