കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച നിയമസഭാ മണ്ഡലവും തങ്ങളുടെ തട്ടകവുമായിരുന്ന പാലായും ഇക്കുറി മാണിവിഭാഗം കേരളാ കോണ്‍ഗ്രസിനെ കൈവിട്ടു. വൈക്കം ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി.
പാലായില്‍ 12465 ന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് നേടിയത്. വിജയിക്കാനായില്ലെങ്കിലും വോട്ടുശതമാനം ഉയര്‍ത്താന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെളളാപ്പള്ളിക്കു കഴിഞ്ഞു.
ലോക്സഭാ മണ്ഡലത്തിലെ വോട്ടു വിവരം:
വൈക്കം: തോമസ് ചാഴികാടന്- 45262, തുഷാര്‍ വെള്ളാപ്പള്ളി- 27515, ഫ്രാന്‍സിസ് ജോര്‍ജ്ജ്- 40066, ലീഡ് – തോമസ് ചാഴികാടന് 5196 വോട്ടിന്റെ ഭൂരിപക്ഷം.
പിറവം:തോമസ് ചാഴികാടന്- 45931, തുഷാര്‍ വെള്ളാപ്പള്ളി- 21777,ഫ്രാന്‍സിസ് ജോര്‍ജ്ജ്-61586, ലീഡ് – ഫ്രാന്‍സിസ് ജോര്‍ജിന് 15655 വോട്ടിന്റെ ഭൂരിപക്ഷം.
പാലാ: തോമസ് ചാഴികാടന്- 39830, തുഷാര്‍ വെള്ളാപ്പള്ളി- 22505, ഫ്രാന്‍സിസ് ജോര്‍ജ്ജ്- 52295.ലീഡ്-ഫ്രാന്‍സിസ് ജോര്‍ജിന് 12465 വോട്ടിന്റെ ഭൂരിപക്ഷം.
കടുത്തുരുത്തി: തോമസ് ചാഴികാടന്- 40356, തുഷാര്‍ വെള്ളാപ്പള്ളി- 20889, ഫ്രാന്‍സിസ് ജോര്‍ജ്ജ്- 51830.ലീഡ്-ഫ്രാന്‍സിസ് ജോര്‍ജിന് 11474 വോട്ടിന്റ ഭൂരിപക്ഷം.
ഏറ്റുമാനൂര്‍: തോമസ് ചാഴികാടന്- 37261, തുഷാര്‍ വെള്ളാപ്പള്ളി- 24412, ഫ്രാന്‍സിസ് ജോര്‍ജ്ജ്- 46871.ലീഡ്-ഫ്രാന്‍സിസ് ജോര്‍ജിന് 9610 വോട്ടിന്റെ ഭൂരിപക്ഷം.
കോട്ടയം: തോമസ് ചാഴികാടന്- 31804, തുഷാര്‍ വെള്ളാപ്പള്ളി- 24214, ഫ്രാന്‍സിസ് ജോര്‍ജ്ജ്- 46644,ലീഡ്-ഫ്രാന്‍സിസ് ജോര്‍ജിന് 14840 വോട്ടുകളുടെ ഭൂരിപക്ഷം.
പുതുപ്പള്ളി: തോമസ് ചാഴികാടന്- 31974, തുഷാര്‍ വെള്ളാപ്പള്ളി- 21915, ഫ്രാന്‍സിസ് ജോര്‍ജ്ജ്- 59077. ലീഡ്-ഫ്രാന്‍സിസ് ജോര്‍ജിന് 27103 വോട്ടിന്റെ ഭൂരിപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: