കോട്ടയം : മഴയുടെ മറ പറ്റി മോഷ്ടാക്കളുടെ സൈ്വര്യവിഹാരം .കോട്ടയം ജില്ലയില്‍ മോഷണം വര്‍ദ്ധിക്കുകയാണ് .കോട്ടയം ചന്തക്കവലയിലെ ഏഴ് കടകളില്‍ നടത്തിയ കവര്‍ച്ചയാണ് ഇതില്‍ ഏറ്റവും ഒടുവില്‍ നടന്നത. സമീപത്തെ വീട്ടില്‍ നിന്ന് 5 പവനും പണവും മോഷ്ടിക്കുകയും ചെയ്തു. ഇതിന് സമീപം വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലും മോഷ്ടാക്കള്‍ കയറി.
കോട്ടയം ചന്തക്കവലയിലെ ഫ്ളയര്‍ ലെതര്‍ ഹൗസില്‍ നിന്ന് 3000 രൂപ, മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് 8000 രൂപ, ് എംബ്രോയിഡറി ത്രെഡ് ഹൗസില്‍ നിന്ന് 1500 രൂപ, ഷെയ്ക്ക് മാജിക് ജ്യൂസ് കടയില്‍ നിന്ന് 3000 രൂപ, പെറ്റല്‍സ് വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്ന് 7000 രൂപ എന്നിങ്ങനെയാണ് മോഷണം നടന്നത്.
മഴക്കാലത്ത് പൊതുവേ മോഷ്ടാക്കളുടെ ശല്യം വര്‍ത്തിക്കാറുണ്ട്. മഴയുടെ ബഹളത്തിനിടെ കവര്‍ച്ച താരതമ്യേന എളുപ്പമാണ്. മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെട്ടെന്നു പെടില്ല എന്നതാണ് ഒരു കാരണം. വീട്ടുകാര്‍ നല്ല ഉറക്കത്തിലുമായിരിക്കും. ചെറിയ ശബ്ദങ്ങളൊന്നും ആരും അറിയുകയുമില്ല. അധികമാരും രാത്രി മഴയില്‍ പുറത്തിറങ്ങി നടക്കാറുമില്ല. ഇത് മോഷ്ടാക്കള്‍ മുതലാക്കുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: