ന്യൂദല്‍ഹി ആം ആദ്മി എംഎല്‍എ അതിഷി മര്‍ലേന നുണ പറഞ്ഞ് ബിജെപിയുടെ സല്‍കീര്‍ത്തിക്ക് കളങ്കം വരുത്തിയെന്ന പരാതിയില്‍ അതിഷിക്ക് ദല്‍ഹി ജില്ലാ കോടതിയുടെ സമന്‍സ്. ബിജെപിയുടെ ദല്‍ഹി മീഡിയ മേധാവി പ്രവീണ്‍ ശങ്കര്‍ കപൂര്‍ നല്കിയ കേസിലാണ് അതിഷി മര്‍ലേനയ്ക്ക് സമന്‍സ് അയച്ചത്.
ലോക് സഭാ തെരഞ്ഞെടുപ്പിനിടയില്‍ ബിജെപി നേതാക്കള്‍ ആം ആദ്മി നേതാക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു സ്വാതി മര്‍ലേനയുടെ ആരോപണം. ബിജെപിയില്‍ ചേരാന്‍ അതിഷി മര്‍ലേന 20 മുതല്‍ 30 കോടി വരെ വാഗ്ദാനം ചെയ്തെന്നും അതിഷി മര്‍ലേന ആരോപിച്ചിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം 500 അനുസരിച്ച് അതിഷി മര്‍ലേനയെ വിളിപ്പിക്കാനാവുമെന്ന് ദല്‍ഹി റൗസ് കോടതി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് തന്യ ബംനിയാല് പറഞ്ഞു.
ഓരോ തവണയും ഇഡി ആം ആദ്മി നേതാക്കളെ കാണുമ്പോള്‍ തിരിച്ച് ബിജെപി ആം ആദ്മി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം അവര്‍ ഉയര്‍ത്തുകയാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ വ്യാജമാൈണ്. അവരുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ ഇന്നുവരെ അവര്‍ക്കായിട്ടില്ല. – കപൂര്‍ ഫയല്‍ ചെയ്ത പരാതിയില്‍ പറയുന്നു. ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ആം ആദ്മി നേതാക്കളുടെ ശ്രമമെന്നും പരാതിയില്‍ പറയുന്നു.
25 കോടി വാഗ്ദാനം ചെയ്ത് ആം ആദ്മി എംഎല്‍എമാരെ പിടിക്കാന്‍ ബിജെപി ശ്രമിച്ചെന്നും ദല്‍ഹി സര്‍ക്കാരിനെ വീഴ്ത്താനായിരുന്നു ബിജെപി ശ്രമമെന്നും കെജ്രിവാളും ഒരു ട്വീറ്റില്‍ ആരോപിച്ചിരുന്നു. അപകീര്‍ത്തിക്കേസില്‍ കെജ്രിവാളിനെതിരെയും പ്രതി ചേര്‍ത്തെങ്കിലും കെജ്രിവാളിനെ കോടതി ഒഴിവാക്കുകയായിരുന്നു. സമന്‍സ് നല്കാന് മാത്രം പ്രഥമദൃഷ്ട്യാ കേസ് അരവിന്ദ് കെജ്രിവാളിനെതിരെ നിലനില്‍ക്കില്ലെന്ന് ദല്‍ഹി കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: