തിരുവനന്തപുരം: കേരളത്തില്‍ പബ്് സംസ്കാരം കൊണ്ടുവരാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്ന ആക്ഷേപം ഉയരുമ്പോഴും ഐടി പാര്‍ക്കുകളില്‍ മദ്യ വില്പന എന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. നിയമസഭാ സമിതി യോഗത്തില്‍ പ്രതിപക്ഷം നിരന്തരം എതിര്‍പ്പുന്നയിച്ചിട്ടും ഫലമുണ്ടായില്ല. പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സബ്ജക്ട് കമ്മിറ്റി മദ്യ വില്പനയ്ക്ക് കഴിഞ്ഞ യോഗത്തില്‍ അനുമതി നല്‍കിയിരുന്നു. മന്ത്രി കെഎല്‍ ബാലഗോപാല്‍ ചെയര്‍മാനായ സബ്ജകട്് കമ്മിറ്റിയില്‍ മന്ത്രിമാരായ എം ബി രാജേഷ് ,രാമചന്ദ്രന് കടന്നപ്പള്ളി, എംഎല്‍എമാരായ കെ ടി ജലീല്‍, കെ.വി സുമേഷ്, ഇ.കെ.വിജയന്, തോട്ടത്തില്‍ രവീന്ദ്രന്,ഡി.കെ.മുരളി എന്നിവര്‍ ഭരണപക്ഷത്തു നിന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ ബാബു, ഷംസുദ്ദീന് എന്നിവര്‍ പ്രതിപക്ഷത്തു നിന്നും അംഗങ്ങളാണ്. 2022 ലെ അബ്കാരി നയത്തിലാണ് ഐടി പാര്ക്കുകൡ മദ്യ വില്പനയ്ക്ക് ലൈസന്‍സ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഐടി പാര്‍ക്കുകളിലെ ഡെവലപ്പര്‍മാര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുക. അവര്‍ക്ക് ആരെ വച്ചു വേണമെങ്കിലും മദ്യശാല നടത്താം. ഇവിടങ്ങളിലെ മദ്യശാലയ്ക്ക് ബാറിന്റെയോ ക്ലബ്ബിന്റെയോ സ്വഭാവമില്ലാത്തതിനാല്‍ പുതിയ തരം ലൈസന്‍സ് ആണ് നല്‍കുക. 20 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസ്. രാത്രി 12 വരെ പ്രവര്‍ത്തിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: