ഏറ്റവും പ്രസന്നമായ മുഖത്തിനുടമയായി ലോകമെങ്ങും അറിയപ്പെട്ടിരുന്ന ജപ്പാനിലെ അറ്റ്സുക സാറ്റോ എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള നായ വിടവാങ്ങി. കബോസു എന്നാണ് ഈ നായയുടെ പേര്. ജപ്പാനില്‍ വേട്ടയ്ക്കുപയോഗിക്കുന്ന ഷിബ ഇനു എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട നായയാണ് .കബോസു. പല കാരണങ്ങള്‍കൊണ്ടും അന്താരാഷ്ട്ര പ്രശസ്തി നേടിയ നായ് ആയിരുന്നു കബോസു.
ഈ നായയുടെ മുഖമാണ് ഡോജി എന്ന മീമിന് വേണ്ടി ഉപയോഗിച്ചത്. മീം എന്നാല്‍ നമ്മുടെ മനസ്സിലെ ചിന്തകള്‍ മറ്റൊരാളിലേക്ക് കൈമാറാന്‍ ഉപയോഗിക്കുന്ന ചിത്രവും വാക്കുകളും അടങ്ങിയ ഇമേജാണ് മീം. പലപ്പോഴും വാട്സ് ആപ്പിലും മറ്റും നമ്മള് ഈ മീം ഉപയോഗിക്കുന്നു. കബോസു എന്ന നായ് പലതരം ചിന്തകളും മറ്റൊരാളോട് മൊബൈലിലൂടെ കൈമാറാന്‍ ഉപയോഗിക്കുന്ന ഇമേജില്‍ ഉപയോഗിക്കപ്പെട്ടിരുന്നു. കബോസുവിന്റെ ചിത്രത്തോടൊപ്പം വൗ, ഓ മൈ ഗോഡ് തുടങ്ങിയ വാക്കുകള്‍ ചേര്‍ത്ത് സൃഷ്ടിച്ച ഇമേജുകള്‍ പലരും വാട് സാപിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഉപയോഗിക്കുക പതിവാണ്. ഈ മീമില്‍ ഉപയോഗിക്കുന്ന നായ് കബോസു ആയിരുന്നു.
ഡോജി കോയിന് എന്ന ക്രിപ്റ്റോകറന്‍സിക്കായി ഉപയോഗിച്ചതും കബോസു എന്ന ഇതേ നായുടെ മുഖമാണ്.. തമാശയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ക്രിപ്റ്റോകറന്സിയായിരുന്നുവെങ്കിലും ഡോജി കോയിന് അതിവേഗം ഗൗരവപ്പെട്ട ഒരു ക്രിപ്റ്റോകറന്‍സിയായി പിന്നീട് മാറി. ഈ നാണയത്തിന് കബോസുവിന്റെ മുഖമാണ് ഒരു വശത്ത് നല്‍കിയിരിക്കുന്നത്.
മരിയ്ക്കുമ്പോള്‍ 19 വയസ്സായിരുന്നു. കബോസുവിന്റെ ഓര്‍മ്മയ്ക്ക് മെയ് 26ന് അന്ത്യാഞ്ജലിയോടനുബന്ധിച്ച് ഗംഭീര പാര്‍ട്ടിയും സംഘടിപ്പിച്ചിട്ടുണ്ട് കബോസുവിന്റ ഉടമസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: