മുംബൈ: സ്ഥാനമൊഴിയുന്ന ഭാരത ക്രിക്കറ്റ് ടീം പരിശീലകന് രാഹുല്‍ ദ്രാവിഡിന് പകരക്കാരനാകാന്‍ ആരെയും നേരിട്ട് സമീപിച്ചിട്ടില്ലെന്ന് ഭാരത ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്(ബിസിസിഐ) സെക്രട്ടറി ജയ് ഷാ. ചില വിദേശ താരങ്ങളെ ബിസിസഐ കോച്ചാകാന്‍ ആവശ്യപ്പെട്ട് സമീപിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
താനോ ബിസിസഐയോ ആരും തന്നെ ഒരാളെയും സമീപിച്ചിട്ടില്ല. മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിങ്ങിനെ ഈ ആവശ്യവുമായി സമീപിച്ചുവെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. നിലവില്‍ ദല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനാണ് പോണ്ടിങ്. ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകന് സ്റ്റീഫന്‍ ഫ്ളെമിങ്ങിനെയും ബിസിസിഐ സമീപിച്ചതായി പ്രചാരണങ്ങളുണ്ടായിരുന്നു.
പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ബിസിസഐയുടെ നടപടിക്രമങ്ങള്‍ പാലിച്ചേ നടപ്പാക്കുകയുള്ളൂവെന്ന് ജയ് ഷാ വ്യക്തമാക്കി. ക്രിക്കറ്റില്‍ ആഗോളതലത്തില്‍ വലിയ തോതില്‍ ആരാധകരുള്ള ടീം ആണ് ഭാരതത്തിന്റേത്. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആരെയും പരിശീലകനാക്കില്ലെന്ന് ജയ് ഷാ പറഞ്ഞു.
ഈ മാസം 27 വരെയാണ് ഭാരത ക്രിക്കറ്റ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: