മുംബൈ: റിസര്‍വ് ബാങ്ക് ലാഭവിഹിതത്തില്‍ ഇത്തവണ വന്‍ വളര്‍ച്ച. ഒരുലക്ഷം കോടിയോളം രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ആര്‍ബിഐക്ക് ലാഭവിഹിതമായി ലഭിച്ചത്. കഴിഞ്ഞവര്‍ഷം 87,416 കോടി ആയിരുന്നതാണ് ഇത്തവണ ഒരുലക്ഷം കോടിയിലേക്ക് എത്തിയത്. ഈ ലാഭവിഹിതം പുതിയ കേന്ദ്ര സര്‍ക്കാരിന് കൈമാറും.
മെയ് മാസം അവസാനത്തോടെ ആര്‍ബിഐ ഇതുസംബന്ധിച്ച് വ്യക്തത വരുത്തും. നിലവില്‍ യൂണിയന് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ ലാഭ വിഹിതം സംബന്ധിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. കറന്‍സി അച്ചടിക്കുന്നതിലൂടെ ലഭിക്കുന്ന ലാഭമാണ് ആര്‍ബിഐയുടെ മുഖ്യ വരുമാനമാര്‍ഗം. കറന്‍സി അച്ചടിക്കാന്‍ പണം ചെലവാകുന്നുണ്ടെങ്കിലും കറന്‍സിയുടെ മൂല്യം അതിനേക്കാള്‍ കൂടുതലായതാണ് വരുമാനം കൂടാനുള്ള കാരണം.
സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുന്നതിലൂടെയും വില്‍ക്കുന്നതിലൂടെയും റിസര്‍വ് ബാങ്ക് പണം സമ്പാദിക്കുന്നുണ്ട്. വിദേശ നാണ്യത്തില്‍ നിന്നും ആര്‍ബിഐക്ക് വരുമാനം ലഭിക്കുന്നുണ്ട്. വിദേശ നാണയ ശേഖരത്തില്‍ വിദേശ ആസ്തികളും ഉള്‍പ്പെടുന്നുണ്ട്. ഇതും വരുമാനമാര്‍ഗമാണ്. അതേസമയം ഭരണ കാലാവധി എത്തുന്നതിന് മുമ്പ് 60,000 കോടി രൂപ മൂല്യമുള്ള കടപത്രങ്ങള്‍ തിരികെ വാങ്ങിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ബാങ്ക് വരുമാനത്തിലൂടെ ഇതിനുള്ള ചെലവുകള്‍ കണ്ടെത്താന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: