ആം ആദ്മി നേതാവും മന്ത്രിയുമായിരുന്ന, ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മനീഷ് സിസോദിയ്യ്ക്ക് ജാമ്യം നിഷേധിച്ച് ദല്‍ഹി ഹൈക്കോടതി. ദല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം നിഷേധിച്ചത്.
കള്ളപ്പണനിരോധനനിയമത്തിലെ മൂന്നാം സെക്ഷന്‍ പ്രകാരം കള്ളപ്പണം വെളുപ്പിച്ചതായി പ്രോസിക്യൂഷന് പ്രഥമദൃഷ്ട്യാ കേസ് ചുമത്തിയത് കണക്കിലെടുത്താണ് ജാമ്യാപേക്ഷ നിഷേധിക്കുന്നതെന്ന് ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ പറഞ്ഞു.
ജനാധിപത്യതത്വങ്ങളെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണ് സിസോദിയയുടെ പെരുമാറ്റമെന്ന് കോടതി നിരീക്ഷിച്ചു. ഇലക്ട്രോണിക്സ് തെളിവുകള്‍ ഉള്‍പ്പെടെ നശിപ്പിക്കുന്ന പ്രക്രിയയില്‍ സിസോദിയ ഏര്‍പ്പെട്ടതായും കോടതി നിരീക്ഷിച്ചു.
അരവിന്ദ് കെജ്രിവാളിന്റെ അനുയായി ബിഭവ് കുമാറിന്റെ മര്‍ദ്ദനമേറ്റ ആം ആദ്മി എംപി സ്വാതി മാലിവാളിനെ കേസില്‍ പിന്തുണച്ച് ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന. സ്വാതി മാലിവാള്‍ പ്രശ്നത്തെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളില്‍ ആശങ്കയുണ്ടെന്നും സക്സേന പറഞ്ഞു. അവരുടെ ഭയാനകമായ അനുഭവങ്ങള്‍ വിവരിച്ച് സ്വാതി മാലിവാള്‍ ഫോണ്‍ ചെയ്തതായി സക്സേന പറഞ്ഞു.
തെളിവുകള്‍ നശിപ്പിച്ചതിനെക്കുറിച്ചും തനിക്കെതിരെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ ആം ആദ്മി നേതാക്കള്‍ ചെലുത്താന്‍ ശ്രമിക്കുന്നതിനെക്കുറിച്ചും സ്വാതി മാലിവാള്‍ തന്നോട് പറഞ്ഞതായി സക്സേന പറഞ്ഞു.
എനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തിയാണ് സ്വാതി മാലിവാള്‍ എങ്കിലും സ്വാതിമാലിവാളിനെതിരായ ശാരീരിക ആക്രമണവും വേട്ടയാടലും സ്വീകാര്യമല്ലെന്ന് സക്സേന പറഞ്ഞു.
മുഖ്യമന്ത്രി കെജ്രിവാളിന്റെ വീടും സ്വീകരണമുറിയുമാണ് ക്രൈം നടന്ന സ്ഥലം എന്നത് ആശങ്കാജനകമാണ്. സഞ്ജയ് സിങ്ങ് എന്ന ആം ആദ്മിയുടെ എംപി സ്വാതി മാലിവാളിനെതിരെ നടന്ന അതിക്രമത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വിശദീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ട് മുഖ്യമന്ത്രി കെജ്രിവാള് തന്റെ അനുയായിക്ക് എതിരെ കര്‍ശന നടപടി എടുക്കേണ്ടതാണ്. പക്ഷെ പകരം അയാളെ സംരക്ഷിക്കുന്ന നടപടിയാണ് ഉണ്ടായത്. – സക്സേന ആശങ്ക പ്രകടിപ്പി്ചചു.
ഈ അതിക്രമത്തെ വിമര്‍ശിക്കുന്നതിന് പകരം മൗനം പാലിക്കുകയാണ് അരവിന്ദ് കെജ്രിവാളെന്നും സക്സേന കുറ്റപ്പെടുത്തി. സ്ത്രീസുരക്ഷയെക്കുറിച്ച് എന്ത് നിലപാടാണ് അരവിന്ദ് കെജ്രിവാളിന്റേതെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്നും സക്സേന വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: