തിരുവനന്തപുരം: കേരളത്തിലെ നഗരമേഖലയിലെ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ദ്ധന. ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ 10.3 ശതമാനമായിരുന്നത് ജനുവരി മാര്‍ച്ച് കാലയളവില്‍ 10.7 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം രണ്ടാം സ്ഥാനത്താണ്. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതല്‍ ജമ്മുകാശ്മീരിലാണ്, 11 ശതമാനം. ഏറ്റവും കുറവ് ഡല്‍ഹിയിലാണ് 1.8ശതമാനം. 2021 ജൂലായ് സെപ്റ്റംബര്‍ കാലയളവില്‍ കേരളത്തിലെ നിരക്ക് 9.2ശതമാനമായിരുന്നു. രാജ്യത്ത് ആകെ നഗര മേഖലകളിലെ തൊഴിലില്ലായ്മ 6.7ശതമാനമാണ്. ഒക്ടോബര്‍ ഡിസംബറില്‍ 6.5 അഞ്ചു ശതമാനമായിരുന്നു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയമാണ് വിവിധ സംസ്ഥാനങ്ങളിലെയും ഇന്ത്യയില്‍ പൊതുവെയും നഗരമേഖലകളിലെ തൊഴിലില്ലായ്മകണക്ക് പഠനത്തിനു ശേഷം പുറത്തു വിടുന്നത്. കേരളത്തിലെ സമീപ സംസ്ഥാനങ്ങളിലെ നിരക്ക് ഇപ്രകാരമാണ്: തമിഴ്നാട് 6.1 ശതമാനം, കര്‍ണാടക 4.1 ശതമാനം, ആന്ധ്രപ്രദേശ് 6.3 ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: