വാരണാസി (ഉത്തര്‍പ്രദേശ്): ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഐക്യമാണ് നമ്മുടെ ശക്തിയെന്ന് ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) ദേശീയ അധ്യക്ഷന്‍ ചിരാഗ് പാസ്വാന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനെ പിന്തുണച്ച് റാലിസില് പങ്കെടുത്തതിനു പിന്നാലെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംഖ്യത്തിലെ നേതാക്കളുടെ ഈ ഒത്തൊരുമ തന്നെയാകും ഇപ്പോള്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുക എന്നും അദേഹം പറഞ്ഞു. എന്‍ഡിഎയുടെ ഐക്യമാണ് രാജ്യത്തുടനീളം ഞങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്നത്, ഇന്ന് പ്രധാനമന്ത്രി മോദിയെ അനുകൂലിക്കുന്നവരെല്ലാം അദ്ദേഹത്തിന് പിന്തുണയുമായി ഇവിടെ എത്തിയിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ പ്രകടമാക്കിയത് നമ്മുടെ ഐക്യമാണ്.
ഇതാണ് നിങ്ങള്‍ പ്രതിപക്ഷത്ത് കാണാത്തതും. ഇന്ധി സഖ്യത്തിന് ഐക്യമില്ല. എന്‍ഡിഎയുടെ ഐക്യത്തിന്റെ ശക്തിയാണ് തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ ലക്ഷ്യവും ഉദേശവും കൈവരിക്കാന്‍ ഞങ്ങളെ സഹായിക്കുന്നതെന്നും പാസ്വാന് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ട റാലിയില്‍ പങ്കെടുക്കാന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും (എന്‍ഡിഎ) ഭാരതീയ ജനതാ പാര്‍ട്ടിയുടെയും (ബിജെപി) നിരവധി നേതാക്കളാണ് ഇന്ന് വാരണാസിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: