കൊല്‍ക്കത്ത: നാടോടി ഗായകനും ജനപ്രിയനായ എംഎല്‍എയുമാണ് ബംഗാളിലെ ബര്‍ധമാന്‍ പുര്‍ബ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അസിം സര്‍ക്കാര്‍. 2019ല്‍ 89,311 വോട്ടുകള്‍ നഷ്ടമായ മണ്ഡലം പിടിച്ചെടുക്കാന്‍ വ്യക്തമായ കണക്കുകൂട്ടലോടെയാണ് ബര്‍ദ്വാന്‍ ഈസ്റ്റില്‍ നിന്നുള്ള ഹരിംഗട്ട എംഎല്‍എ അസിം സര്‍ക്കാറിനെ ബിജെപി മത്സരിപ്പിക്കുന്നത്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന അസിം സര്‍ക്കാരിന് ജനങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള വേരുകളുണ്ട്. തൃണമൂലിന്റെ അഴിമതിക്കെതിരെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശബ്ദമുയര്‍ത്തുന്നത്. പാട്ടിലൂടെ തൃണമൂലിന്റെ അഴിമതി തുറന്ന് കാണിക്കുമ്പോള്‍ അത് ജനങ്ങളെ ഏറെ സ്വാധീനിക്കുന്നുണ്ട്.
ബംഗാളികളുടെ അഭിമാനമായ ടാഗോറിനെ ഏറെ ഇഷ്ടപ്പെടുകയും സ്വാധിനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തികച്ചും ദരിദ്ര്യമായ സാഹചര്യത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ജനങ്ങള്‍ക്ക് നന്നായിട്ട് എന്നെ അറിയാം. ജനങ്ങളുടെ സേവകനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നതെന്ന് അസിം സര്‍ക്കാര്‍ പറയുന്നു.
സംഗീതം എന്റെ ആത്മാവിന്റെ ഭാഗമാണ്. തൃണമൂലുകാര്‍ എന്നെ അവരുടെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചിരുന്നു. അത്തരത്തിലുള്ള ഒരു അഴിമതി പാര്‍ട്ടിയിലേയ്ക്ക് പോകുവാന്‍ ഞാന്‍ തയാറായിരുന്നില്ല. ബിജപി സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും എനിക്ക് വളരെയധികം ബഹുമാനവും അംഗീകാരവും നല്‍കിയിട്ടുണ്ട്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലിമ നാഗിനെ 15,200 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അസിം സര്‍ക്കാര്‍ വിജയിച്ചത്. ഇതേ രീതിയില്‍ തിളക്കമാര്‍ന്ന വിജയമാണ് ലോക്സഭയിലും അദ്ദേഹം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: