ഹൈദരാബാദ്: കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞ് ഏഴ് പേർക്ക് ദാരുണാന്ത്യം. ബാച്ചുപ്പള്ളി മേഖലയിലാണ് സംഭവം. നിർമ്മാണത്തിലിരിക്കുന്ന അപ്പാർട്ട്മെന്റിന്റെ സംരക്ഷണ ഭിത്തി തകർന്നാണ് അപകടമുണ്ടായത്. സംഭവത്തിൽ നാല് വയസുള്ള കുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചുവെന്ന് പോലീസ് അറിയിച്ചു.
ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നും എത്തിയ തൊഴിലാളികളാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. ചൊവ്വാഴ്ചയും തെലങ്കാനയുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴ പെയ്തതോടെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: