പാലക്കാട്: നൂറ്റാണ്ട് തികയുന്ന ആര്‍എസ്എസിന്റെ കേരളത്തിലെ വിവിധ രംഗങ്ങളിലുള്ള പ്രവര്‍ത്തനത്തിന്റെ സമഗ്രവിവരങ്ങളുമായി കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കുന്ന ഉത്തരപ്രാന്ത സംഘശിക്ഷാവര്‍ഗില്‍ ഒരുക്കിയ പ്രദര്‍ശനി ശ്രദ്ധേയമാകുന്നു.
കേരളത്തിലെ ആദ്യകാല പ്രചാരകന്മാരായ പി. കുമാരന്, പി. പരമേശ്വരന്, പി.മാധവന്, ടി.എന്‍. ഭരതന്, മാര്‍ത്താണ്ഡന്‍, രാ. വേണുഗോപാല്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍, 1942ല്‍ നാഗ്പൂരില്‍ നടന്ന സംഘപരിശീലനത്തില്‍ പങ്കെടുത്ത പി. കുമാരന്, അമ്പാളി കരുണാകന്, മാന്നാര്‍ ഗോപാലന്, മുന്‍ പ്രാന്തപ്രചാരകനും അഖിലഭാരതീയ ബൗദ്ധിക് പ്രമുഖുമായ സ്വ. ആര്. ഹരിയുടെ സമഗ്രമായ വിവരണം, നിലയ്ക്കല്‍ പ്രക്ഷോഭം, അയോദ്ധ്യ, സേവനപ്രവര്‍ത്തനങ്ങള്‍, അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രക്ഷോഭം എന്നിവയെല്ലാം സചിത്രം പ്രദര്‍ശനിയില്‍ വിശദീകരിക്കുന്നുണ്ട്.
കേരളത്തില്‍ സംഘത്തിന്റെ വികാസം, ഹൈന്ദവകേരളം, ആധ്യാത്മികം, സാംസ്കാരികം, സാഹിത്യം, കല എന്നിവയില്‍ സംഘത്തിന്റെ സ്വാധീനം, ഹൈന്ദവ കേരളത്തെക്കുറിച്ച് മഹാകവി ഉള്ളൂര്‍, ബാലാമണിയമ്മ, കുമാരനാശാന്, യൂസഫലി കേച്ചേരി, വൈലോപ്പിള്ളി, സച്ചിദാനന്ദന്, പാലാ നാരായണന് നായര്‍, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, ബോധേശ്വരന്‍, പി. ഭാസ്കരന്, വയലാര്‍ രാമവര്‍മ, കുഞ്ഞിക്കുട്ടന്‍ തമ്പുരാന് തുടങ്ങിയവര്‍ കേരളത്തെക്കുറിച്ച് എഴുതിയിട്ടുള്ള ശ്രദ്ധേയമായ കവിതകള്‍, യക്ഷഗാനം, പുലിക്കളി, തെയ്യം, കഥകളി, ഗോത്രനൃത്തം, വള്ളംകളി, പൊയ്ക്കുതിര തുടങ്ങിയ കേരളത്തിന്റെ സംസ്കാരം വിളിച്ചോതുന്ന ഉത്സവങ്ങള്‍, ഹൈന്ദവ ജന കോടികളുടെ സ്വപ്നസാഫല്യമായ 1528 മുതല്‍ 2024 വരെ നീണ്ടുനിന്ന 495 വര്‍ഷത്തെ അയോദ്ധ്യ രാമക്ഷേത്രത്തിനായി നടത്തിയ സചിത്രസഹിതമുള്ള സഹനസമര പോരാട്ടം, വിവേകാനന്ദ ശിലാസ്മാരകം, വിവിധ ക്ഷേത്രസംഘടനകളുടെ ശ്രദ്ധേയമായ പരിപാടികള്‍, 1967ലെ ഭാരതീയ ജനസംഘം അഖിലേന്ത്യ സമ്മേളനം, 1961ല്‍ നൂറണി ഹിന്ദു ഹൈസ്കൂളില്‍ നടന്ന ഒടിസിയില്‍ പങ്കെടുത്ത ഗണവേഷധാരിയായ ഗുരുജി, 1971ല്‍ മൂത്താന്തറ കര്‍ണകയമ്മന്‍ ഹൈസ്കൂളില്‍ വി.ടി. ഭട്ടതിരിപ്പാട് പങ്കെടുത്ത ഒടിസി സമാരോപ്, കാലടി ബ്രഹ്മാനന്ദോദയം സ്കൂളില്‍ നടന്ന 1965ലെ ആദ്യസംഘശിക്ഷാവര്ഗ്, മലപ്പുറം ജില്ലാ വിരുദ്ധ പ്രക്ഷോഭം, തളി ക്ഷേത്ര വിമോചന സമരം, 1921ലെ മാപ്പിളലഹള, 1950ല്‍ അയ്യപ്പക്ഷേത്രം തീവെച്ച് തകര്‍ത്ത സംഭവം, സേവാഭാരതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി സ്വയംസേവകര്‍ക്ക് സംഘത്തെക്കുറിച്ച് അറിയുവാനുള്ള സമഗ്രമായ ചിത്രങ്ങളാണ് പ്രദര്‍ശനിയില്‍ ഒരുക്കിയിട്ടുള്ളത്.
വര്‍ഗില്‍ പങ്കെടുക്കുന്ന ഓരോ സ്വയംസേവകരുടെയും മനസില്‍ സംഘത്തെക്കുറിച്ചുള്ള ഒരു സമഗ്രമായ ചിത്രം പ്രദര്‍ശനിയില്‍ നിന്ന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: