കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ എസ്ഐയെ മദ്യപസംഘം ആക്രമിച്ചു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.
എസ്ഐ ജിയോ സദാനന്ദനാണ് പരിക്കേറ്റത്. നെടുമലയില്‍ പരസ്യ മദ്യപാനം നടത്തിയത് തടഞ്ഞതാണ് മദ്യപസംഘത്തെ പ്രകോപിപ്പിച്ചത്.കുപ്പിച്ചില്ല് ഉപയോഗിച്ച് എസ്ഐയെ ആക്രമിക്കുകയായിരുന്നു.
കൈക്ക് പരിക്കേറ്റ എസ്ഐ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: