കണ്ണൂർ: ‘നമ്മുടെ യുവജനങ്ങള്‍ വിവേകമുള്ളവരും കരുത്തുള്ളവരും ആണ്. അവരുടെ രക്ഷകന് കര്‍ത്താവാണ്. നമ്മുടെ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ സമുദായത്തിന് അറിയാം. മറ്റാരുടെയും സഹായം വേണ്ടെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി . ചെമ്പേരിയില്‍ കെസിവൈഎം നസ്രാണി യുവജന സംഗമത്തില്‍ സംസാരിക്കവെയാണ് പാംപ്ലാനി ഇങ്ങനെ പറഞ്ഞത്. ‘ഈ തലശ്ശേരിയിലെ ഒരൊറ്റ പെണ്‍കുട്ടിയെയും ആര്‍ക്കും ചതിക്കാനോ പ്രണയക്കുരുക്കില്‍ പെടുത്താനോ ആവില്ല. നമ്മുടെ പെണ്‍കുട്ടികളുടെ പേര് പറഞ്ഞ് ഒരു വര്‍ഗീയശക്തികളും വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ട’ -ബിഷപ്പ് പറഞ്ഞു.
‘നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വില പറയാന്‍ ഇനി ഒരാളെപ്പോലും നമ്മള് അനുവദിക്കുകയില്ല. നമ്മള് പറഞ്ഞു പറഞ്ഞ് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സ്വന്തമായി വിവേചനവും വിവേകവും ഇല്ല, കന്നുകാലികള്‍ ചക്ക മടല് കണ്ടാല്‍ കൂട്ടില്‍ കയറുന്നത് പോലെ നമ്മുടെ പിള്ളേരെല്ലാം പ്രണയക്കുരുക്കില്‍ പെട്ടുപോയി എന്ന് ആരൊക്കെയോ പറഞ്ഞുണ്ടാക്കിയ ഭീകരമായ കഥകള്‍ കേട്ട് നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വില പറയുന്ന സാഹചര്യം ഇന്ന് നാട്ടില്‍ സംജാതമായിട്ടുണ്ട്.നമ്മുടെ സ്വയം പ്രഖ്യാപിത സംരക്ഷകര്‍ ആകാനും ഒരു സംഘടനയോ ഒരു പ്രസ്ഥാനത്തെയോ അനുവദിക്കുകയുമില്ല’ എന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഈ വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ മാര്‍ പാംപ്ലാനിയെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ നിറയുകയാണ്.
അനില്‍ ജോസ് എന്നയാള്‍ ഇങ്ങനെ പ്രതികരിക്കുന്നു : ‘കേസുകളില്‍ ഞങ്ങള്‍ ഇടപെടുകയും സഹോദരിമാര്‍ക്ക് ജീവിതം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. അത് പുറത്തു പറഞ്ഞ് ക്രെഡിറ്റ് ഉണ്ടാക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. ഇനിയും ഞങ്ങള്‍ ഞങ്ങളുടെ സഹോദരിമാരുടെ മാനത്തിന് വില പറയുന്നവരെ എതിര്‍ക്കുകയും ശക്തമായി ഇടപെടലുകളും ബോധവല്‍ക്കരണവും നടത്തുക തന്നെ ചെയ്യും അതിന് വര്ഗീയവാദിയാക്കുകയാണെങ്കില് ഞങ്ങള്‍ സന്തോഷത്തോടെ ആ പട്ടം ഞങ്ങളുടെ സഹോദരിമാര്‍ക്ക് വേണ്ടി സ്വീകരിച്ചോളാം.’
‘കെസിവൈഎമ്മിന്റെ നേതൃനിരയിലുള്ള പെണ്ണുങ്ങളെ വരെ ജിഹാദികള്‍ കൊണ്ടുപോകുന്നു. എന്നിട്ടും ഡയലോഗിന് മാത്രം ഒരു കുറവുമില്ല’ എന്ന് ജോജി കോലഞ്ചേരി പ്രതികരിക്കുന്നു. ‘ആത്മീയതയുടെയും അധികാരത്തിന്റെയും മറവില്‍ ജനത്തെ സുഖിപ്പിക്കുകയാണെ’ന്നാണ് സെബാസ്റ്റ്യന്‍ ജേക്കബ് എന്നയാളുടെ പ്രതികരണം. ‘പെണ്‍കുട്ടികള്‍ക്ക് എന്തു പറ്റിയാലും കണ്ണുനീരും ആവലാതിയും അവരുടെ മാതാപിതാക്കള്‍ക്കല്ലാതെ ഇങ്ങനെയൊക്കെ പറയുന്ന അച്ഛന്മാര്ക്കും മെത്രാന്മാര്ക്കും എന്താ പ്രശ്നം? അവരുടെ ഉത്തരവാദിത്വം മറക്കുന്നു’ എന്ന് വര്‍ഗീസ് കല്ലറയ്ക്കല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: