ഭോപ്പാൽ: എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ തട്ടിയെടുത്ത് മുസ്ലിംകൾക്ക് സംവരണം നൽകാനുള്ള ഹിഡൻ അജണ്ട കോൺഗ്രസിന് ഉണ്ടെന്ന് മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ പ്രഹ്ലാദ് പട്ടേൽ ആരോപിച്ചു. മുൻ കേന്ദ്രമന്ത്രി കൂടിയായ പട്ടേൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
മുസ്ലീം പ്രീണനമാണ് കോൺഗ്രസിന്റെ ഉദ്ദേശം. ഭൂരിപക്ഷ സമുദായത്തോടുള്ള അതിന്റെ എതിർപ്പ് പൊതുജനങ്ങൾക്ക് വ്യക്തമായിക്കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
കോൺഗ്രസിന്റെ ഈ ഗൂഢാലോചന രാജ്യത്തെ ദുർബലപ്പെടുത്തുകയും ഭരണഘടനാ മൂല്യങ്ങളെ തകർക്കുകയും ചെയ്യും, അത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: