കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ തുടക്കംകുറിച്ച പിഎം മത്സ്യ സമ്പദ യോജന രാജ്യത്തെ മത്സ്യമേഖലയ്ക്ക് പുത്തന്കരുത്താകുന്നു. മത്സ്യ കയറ്റുമതി ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച പദ്ധതിയില്‍ വന്‍കുതിപ്പാണ്. 2022-23ല്‍ 175 ലക്ഷം ടണ്‍ മത്സ്യ ഉല്പാദനത്തോടെ ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഭാരതം മാറും. മത്സ്യ കയറ്റുമതിയും 110 ശതമാനത്തിലധികം വര്‍ധിച്ചു. 2011-12ല്‍ 8.67 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നു മത്സ്യ ഉത്പാദനം. 2021-22 ല്‍ 16.25 ദശലക്ഷം മെട്രിക് ടണ്ണായി.
പിഎം മത്സ്യ സമ്പദ യോജനയിലൂടെ 18,675.66 കോടി പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. 35 സംസ്ഥാനങ്ങളിലായി നേരിട്ടും അല്ലാതെയുമായി 16 ലക്ഷത്തോളം ഗുണഭോക്താക്കള്‍ ഉണ്ട്. ട്രോളിങ് നിരോധന സമയത്ത് അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കാനായി. 1,11,425 പേര്‍ക്ക് കടല്‍പ്പായല്‍ കൃഷിക്ക് ആവശ്യമായ സഹായങ്ങള്‍ നല്കി.
1,038 മത്സ്യതീറ്റ പ്ലാന്റുകളും 829 മത്സ്യഹാച്ചറികളും 581 ഐസ് പ്ലാന്റുകളും 463 ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളാണ് പിഎം മത്സ്യ സമ്പദ യോജനയില്‍ നടപ്പാക്കിയത്. 33.20 ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് പിഎംഎംഎസ്വൈയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്. പരമ്പരാഗതവും സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ആറ് ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് പരിമിതികളിലും മത്സ്യബന്ധന നിരോധന കാലഘട്ടങ്ങളിലും സാമ്പത്തിക സഹായം നല്‍കും.
2014 വരെയുള്ള കാലഘട്ടത്തില്‍ 3682 കോടിയാണ് മത്സ്യമേഖലയില്‍ നിക്ഷേപിച്ചിരുന്നത്. 2014 മുതല്‍ പിഎംഎംഎസ് വൈ, നീല വിപ്ലവ പദ്ധതി, ഫിഷറീസ് ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡെവലപ്മെന്റ് ഫണ്ട് എന്നിവയുള്‍പ്പെടെ വന്‍ നിക്ഷേപം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒമ്പത് തീരദേശ സംസ്ഥാനങ്ങള്‍ക്കും നാല് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഒരു ലക്ഷം കടല്‍ മത്സ്യബന്ധന കപ്പലുകളില്‍ ദേശീയ തലത്തില്‍ വെസല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റം സ്ഥാപിക്കുന്നതിന് അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: