ബന്‍സ്വാര: രാജസ്ഥാനിലെ ഗോത്രവര്‍ഗക്കാരുടെ ആധിപത്യമുള്ള ബന്‍സ്വാര-ദുംഗര്‍പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യരുതെന്ന് എല്ലാ വീട്ടിലും കയറി പറയേണ്ട അവസ്ഥയില്‍ കോണ്‍ഗ്രസ്.
അരവിന്ദ് ദാമോദറായിരുന്നു ഈ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എന്നാല്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഭാരത് ആദിവാസി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജ്കുമാര് റോട്ടിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
ബിഎപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതിനു പിറകേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരവിന്ദ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ താന്‍ ഒന്നും അറിഞ്ഞില്ലെന്നും മത്സരത്തില്‍ നിന്നു പിന്മാറില്ലെന്നും അരവിന്ദ് മാധ്യമങ്ങളെ അറിയിച്ചു. ത്രികോണപ്പോര് ബിജെപി സ്ഥാനാര്‍ത്ഥി മഹേന്ദര്‍ജിത് സിങ് മാളവ്യക്ക് മുന്‍തൂക്കം നല്കുമെന്നു മനസിലാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യരുതെന്നും ബിഎപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്നും അഭ്യര്‍ത്ഥിച്ച് വീടുകള്‍തോറും കയറിയിറങ്ങുകയാണ്. ബിഎപിയെയാണു പിന്തുണയ്ക്കുന്നതെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു വോട്ട് ചെയ്യരുതെന്നും നിരവധി പ്രമുഖ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: