തമിഴ്‌നാട്ടിലെ ടാറ്റയുടെ കാര്‍ ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കുക ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ കാറുകളെന്നറിയുന്നു. തമിഴ്‌നാട്ടിലെ റാണിപ്പെട്ടിലാണ് 9000 കോടി ചെലവിട്ട് ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ കാര്‍ ഫാക്ടറി സ്ഥാപിക്കുന്നത്. പ്രതിവര്‍ഷം രണ്ട് ലക്ഷം ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ കാറുകള്‍ പുറത്തിറക്കുകയാണ് ലക്ഷ്യമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന സൂചന. വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്‌ക്കാനും പദ്ധതിയുണ്ട്.
ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയ്‌ക്ക് (ജെഎല്‍ആര്‍) ബ്രിട്ടനില്‍ മൂന്ന് കാര്‍ ഫാക്ടറികളുണ്ട്. ചൈന, ബ്രസീല്‍, സ്ലൊവാക്യ എന്നിവിടങ്ങളിലും ഈ കാറുകള്‍ നിര്‍മ്മിക്കുന്നു. റേഞ്ച് റോവര്‍ ഇവോക്ക്, ഡിസ്‌കവറി സ്പോര്‍ട്ട്, ജാഗ്വാര്‍ എഫ്-പേസ് തുടങ്ങിയ കാറുകള്‍ക്ക് ഇന്ത്യയില്‍ കാര്യമായ വില്‍പ്പനയുണ്ട്. നിലവില്‍ ഇവ ബ്രിട്ടനില്‍ നിന്ന് പൂര്‍ണ്ണമായി ഇറക്കുമതി ചെയ്യുകയോ പാര്‍ട്ട്‌സുകള്‍ കൊണ്ടുവന്ന് പൂനെയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്‌തെടുക്കുകയോ ആണ്. ടാറ്റ മോട്ടോഴ്സിന്റെ വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ജെ.എല്‍ആറില്‍ നിന്നാണ്.
ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ റീട്ടെയില്‍ വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഗോളതലത്തില്‍ 22% ഉയര്‍ന്ന് 432,000 കാറുകളായി. ഇന്ത്യയില്‍, വില്‍പ്പനയില്‍ 81% വര്‍ധനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: