കോട്ടയം: ‘ഞങ്ങളെ തല്ലേണ്ടമ്മാവാ. നന്നാവില്ലെന്ന’ തരത്തിലുള്ള ഒരറിയിപ്പുമായി കെഎസ്ഇബി രംഗത്തുവന്നിട്ടുണ്ട്. വൈദ്യുതി നിലയ്ക്കുമ്പോള്‍ തിരക്കിട്ട് കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിച്ചു ചോദിക്കേണ്ടെന്നും അതുകൊണ്ടൊന്നും പെട്ടെന്ന് വൈദ്യുതി ലഭ്യമാകും എന്ന് കരുതേണ്ടെന്നുമാണ് പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പിന്റെ ചുരുക്കം.വൈദ്യുതി നിലയ്ക്കുമ്പോഴുള്ള ഉപഭോക്താക്കളുടെ വിഷമം മനസ്സിലാക്കുന്നെങ്കിലും തങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പരിമിതിയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ഇതിന്റെ പേരില്‍ ജോലി തടസ്സപ്പെടുത്തുന്നതും െൈകയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ഒഴിവാക്കണം. ഇത്തരം പരിശ്രമങ്ങള്‍ വൈദ്യുതി പുനസ്ഥാപിക്കുന്നത് വൈകിക്കുമെന്നല്ലാതെ മറ്റു പ്രയോജനം ചെയ്യില്ലെന്നും കെഎസ്ഇബി ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ നിരന്തരം വൈദ്യുതി തടസ്സമുണ്ടാകുന്നതുവഴി ബുദ്ധിമുട്ടുന്ന പൊതുജനങ്ങള്‍ ഓഫീസിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറാകില്ലെന്ന പരാതി വ്യാപകമാണ്. മണിക്കൂറുകളോളം ശ്രമിച്ചാലും ഫോണ്‍ എന്‍ഗേജ് ഡ് ആയിരിക്കും. എടുത്താല്‍ തന്നെ വ്യക്തമായ വിവരം ലഭിക്കില്ല. രാവിലെ ഇലക്ട്രിക്കല്‍ സംബന്ധമായ വര്‍ക്ക്ഷോപ്പ്, ട്രസ് വര്‍ക്ക് ജോലികള്‍ക്കൊക്കെ പണിസ്ഥലത്തെത്തുന്നവര് വൈദ്യുതി മുടക്കം മൂലം ഉച്ചവരെ കാത്തിരുന്നു മടങ്ങുന്ന സ്ഥിതിയുണ്ട്. ശമ്പളമില്ലാതെ ഒരു ദിവസം പാഴാകുന്ന ഇത്തരക്കാരുടെ ബുദ്ധിമുട്ട് മറ്റ് സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ ഇരട്ടി ശമ്പളം വാങ്ങുന്ന കെ.എസ്ഇബി ജീവനക്കാര്‍ക്ക് മനസിലാകണമെന്നില്ല. വൈദ്യുതി മുടക്കം സംബന്ധിച്ച് പത്രങ്ങളില്‍ അറിയിപ്പ് കൊടുക്കുന്നുണ്ടെങ്കിലും ഭാഗികമാണ് . എല്ലായിടത്തേയും വാര്‍ത്തകള്‍ എല്ലാ പത്രങ്ങളിലും വരാറില്ല.
അപ്രതീക്ഷിതമായ വൈദ്യുതി തടസ്സങ്ങള്‍ ശരിയായ രീതിയില്‍ ടച്ചിങ് വെട്ടാത്തത് കൊണ്ടും മറ്റും സംഭവിക്കുന്നതാണ്. ടച്ചിങ് വെട്ട് കരാര്‍ കൊടുത്തിരിക്കുന്നതിനാല്‍ അവരുടെ തന്നിഷ്ടപ്രകാരമാണ് നടത്തുന്നത്. പ്രധാന റോഡുകളിലെ ടച്ചിങ് മാത്രം വെട്ടിയിട്ട് അവര്‍ പണി നിര്‍ത്തി പോവുകയാണ് പതിവ്. ഉള്‍പ്രദേശങ്ങളില്‍ പലപ്പോഴും ലൈനുകള്‍ക്ക് നടുവില്‍ പോലും മരങ്ങള്‍ വളര്ന്നുനില്ക്കുന്ന സാഹചര്യമുണ്ട് .
കെഎസ്ഇബി ജീവനക്കാര്‍ ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ക്ക് പരിഹാരം ആകും. പൊതുജനസമ്പര്‍ക്കം വേണ്ടി വരുന്ന വകുപ്പ് എന്ന നിലയില്‍ ജനങ്ങളോട് അനുഭാവപൂര്‍വ്വം പെരുമാറാന്‍ തയ്യാറായാല്‍ പൊതുജനങ്ങളില്‍ നിന്നും സമാപന സമീപനം ഉണ്ടാകുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: