പരമക്കുടി(തമിഴ്നാട്): ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ രാമനാഥപുരം ജില്ലയിലെ പരമക്കുടിയില്‍ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തിയ റോഡ് ഷോ ആവേശമായി. പരമക്കുടി കൃഷ്ണ തിയേറ്റര്‍ പരിസരം മുതല്‍ ബസ് സ്റ്റാന്‍ഡ്, സില്‍വര്‍ ജൂബിലി കമാനം, ഗാന്ധി പ്രതിമ വരെയായിരുന്നു റോഡ് ഷോ.
ഡിഎംകെ പകല്‍ക്കൊള്ള നടത്തുകയാണെന്ന് ഗാന്ധി പ്രതിമ ജങ്ഷനില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജെ.പി. നദ്ദ പറഞ്ഞു. ജൂണ്‍ നാലിന് ശേഷം 13 ഡിഎംകെ നേതാക്കള്‍ ജയിലിലാകുകയോ ജാമ്യത്തിലിറങ്ങുകയോ ചെയ്യും. ഇവര്‍ക്ക് ഒരു ലക്ഷം കോടിയിലേറെ ആസ്തിയുïെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ രാജ്യം വികസിത രാജ്യത്തിലേയ്ക്കുള്ള മുന്നേറ്റം നടത്തുമ്പോള്‍ ഡിഎംകെ കുടുംബാധിപത്യ രാഷ്ട്രീയത്തിലൂടെ രാജ്യത്തെ ചൂഷണം ചെയ്യുകയാണ്. സര്‍വ്വത്ര അഴിമതിയാണ് ഡിഎംകെ നടത്തുന്നത്.
തമിഴ്ഭാഷയെ അന്താരാഷ്ട്ര തലത്തിലേയ്ക്ക് ഉയര്‍ത്തുകയാണ് മോദി ചെയ്യുന്നത്. മോദി ഭരണത്തില്‍ ഗ്രാമങ്ങള്‍ വികസിച്ചു. സ്ത്രീകള്‍ പുരോഗതി പ്രാപിക്കുന്നു. പാവപ്പെട്ടവര്‍ക്ക് വീടും ചികിത്സാ സൗകര്യങ്ങളും ലഭിച്ചിട്ടുï്. കൂടാതെ അഞ്ചു കിലോ അരിയും ഒരു കിലോ പരിപ്പും സൗജന്യമായി നല്കുന്നു. ഇതിലൂടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. തമിഴ്നാടിന് പ്രത്യേക ശ്രദ്ധയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലുത്തുന്നത്.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പി. ചിദംബരം, കാര്‍ത്തി ചിദംബരം എന്നിവര്‍ ജാമ്യത്തിലാണ് കഴിയുന്നത്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ജയിലിലാണ്. ഇന്‍ഡി സഖ്യ നേതാക്കള്‍ ഒന്നുകില്‍ ജാമ്യത്തില്‍ അല്ലെങ്കില്‍ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: