ഗ്ലോബൽ വാട്ടർ ചലഞ്ച് സ്റ്റോക്ക്ഹോം ജൂനിയർ വാട്ടർപ്രൈസിന് അപേക്ഷകൾ ക്ഷണിച്ച് മദ്രാസ് ഐഐടി. ജലത്തിന്റെ മൂല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യം വച്ചാണ് പദ്ധതി സംഘടിപ്പിക്കുന്നത്. യുവത്വത്തിന്റെ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുകയാണ് ഇതിലൂടെ ഊന്നൽ നൽകുന്നത്.
ഒമ്പതാം ക്ലാസ് മുതൽ പ്ലസ്ടൂ വരെയുള്ള 15 വയസ് പൂർത്തിയായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. വിഷയലുമായി ബന്ധപ്പെട്ട വിദഗ്ധരാകും 25 ടീമുകളെ തിരഞ്ഞെടുക്കുക. തുടർന്ന് ഇവർക്ക് ആവശ്യമായ പരിശീലനം നൽകുന്നു. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന പത്ത് ടീമുകൾക്ക് നാഷണൽ വാട്ടർ ചാമ്പ്യൻ പുരസ്കാരം നൽകും.
ഐഐടി മദ്രാസിലെ സസ്റ്റൈനബിളിറ്റി വെൻച്വർ സ്റ്റുഡിയോയും സ്റ്റോക്ക്ഹോം ഇന്റർനാഷണൽ വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 30 ആണ്.
വിശദവിവരങ്ങൾക്ക് https://sjwpindia.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: