എന്ന് മുതലാണ് ക്ഷേത്രങ്ങൾ ആർ എസ് എസിന്റെ സ്വത്തായി മാറിയത് ?
വളരെ പ്രസക്തമായ ചോദ്യമാണത്.
ചെറിയൊരു ചരിത്രമുണ്ട്
വളരെ പണ്ട് കൃത്യം പറഞ്ഞാൽ ഒരു 54 വർഷം മുൻപ് ഒരു തികഞ്ഞ ഗാന്ധിയൻ കൊണ്ഗ്രെസ്സ് നേതാവ് മലപ്പുറത്തെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഒരു കല്യാണം കൂടാൻ പോയി . കല്യാണം കഴിഞ്ഞ് പുറത്ത് വന്നപ്പോളാണ് ക്ഷേത്രപരിസരത്ത് കാട് പിടിച്ചു കിടന്ന ഒരു ശിവലിംഗ പ്രതിഷ്ഠ അദ്ദേഹം കണ്ടത് . അതിന്റെ ചരിത്രം അദ്ദേഹം പ്രാദേശികവാസികളിൽ നിന്നുമറിഞ്ഞു . ടിപ്പുവിന്റെ പടയോട്ടത്തിൽ തകർക്കപ്പെട്ട ചരിത്രപ്രസിദ്ധമായ തളി ക്ഷേത്രമാണ് അതെന്ന് അദ്ദേഹത്തിന് ബോധ്യമായി . ക്ഷേത്ര പുനരുദ്ധാരണവുമായി മുന്നോട്ട് പോവാൻ അദ്ദേഹം തീരുമാനിച്ചു.
1968 ഒക്ടോബർ മാസത്തിൽ വിജയദശമിക്ക് മുന്നോടിയായി , അദ്ദേഹം ക്ഷേത്രപ്രദേശത്തെ കാട് വെട്ടിവൃത്തിയാക്കാൻ തുടങ്ങി .എന്നാൽ വളരെ പെട്ടന്ന് അന്തരീക്ഷം മാറി . അങ്ങാടിപ്പുറത്ത് വൻ പൊലീസ് സന്നാഹം വന്നെത്തി , പഴയ ഗാന്ധിയൻ നിഷ്കളങ്ക ബുദ്ധിയിൽ എന്താണ് പ്രശ്നം എന്ന് തെളിഞ്ഞില്ല .എന്നാൽ പോലീസുക്കാർ വന്ന് കാര്യം വ്യക്തമാക്കി .
കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സർക്കാറാണ് , പിന്തുണക്കുന്നത് മുസ്ലിം ലീഗ് ആണ് . ക്ഷേത്രം പുനരുദ്ധീകരിക്കാൻ നിർവാഹമില്ല . അവിടെ കൂടിയിരിക്കുന്നവരിൽ നിന്നും ഒന്നു കൂടെ അദ്ദേഹത്തിന് വ്യക്തമായി , ക്ഷേത്രം നിൽക്കുന്ന ഭൂമി ഒരു മരക്കച്ചവടക്കാരന്റെ പേരിലാണിപ്പോൾ , ടിയാന് മുസ്ലിം ലീഗ് നേതാക്കളുമായി വളരെ അടുത്ത ബന്ധമുണ്ട് , പിന്നെ രാമസിംഹൻ കൊലക്കേസിലെ ഒരു മുഖ്യപ്രതിയായിരുന്നു ഇദ്ദേഹം .ഇതെല്ലാം അറിഞ്ഞതോടെ കൂടെ കൂടിയ ഖദർധാരികളുടെ എണ്ണം കുറയാൻ തുടങ്ങി, പോലീസിന്റെയും അപ്പുറത്ത് , ആളുകൂടാനും തുടങ്ങി .
ക്ഷേത്രം വൃത്തിയാക്കാൻ നേതാവിന് ഒപ്പം എത്തിയവർ പെട്ടന്ന് എന്ത് ചെയ്യണം എന്നറിയാതെ പതറിനിന്നപ്പോൾ , മലബാറിന് സുപരിചിതമല്ലാതിരുന്ന കുറച്ചു ട്രൗസർധാരികൾ രംഗം ഏറ്റെടുത്തു .
മാണിക്യപുരം അയ്യപ്പക്ഷേത്ര സംരക്ഷണ സമിതി യൂണിറ്റ് യോഗം എന്നായിരുന്നു പറഞ്ഞിരുന്നത് . പ്രക്ഷുബ്ദമായിരുന്ന അങ്ങാടിപ്പുറത്ത് ടി എൻ ഭരതന്റെയും സി പി ജനാർദ്ദനന്റെയും നേതൃത്വത്തിൽ സാംഘിക് .
രാമസിംഹന്റെ മൃതദേഹം കൊണ്ടുവന്നപ്പോൾ ഏറ്റുവാങ്ങാൻ ധൈര്യമില്ലാതിരുന്ന ഒരു സമാജത്തിന് ആത്മവിശ്വാസം നൽകി , “ആരാടാ ” എന്ന് ചോദിച്ചാൽ, തിരിച്ച് “ഞാനാടാ ” എന്ന് പറയാൻ അവർക്ക് ആത്മവിശ്വാസം നൽകിയ സംഘം .
അവിടെ നിന്നും തുടങ്ങിയത് ഒരു മഹാപ്രക്ഷോഭമായിരുന്നു . പഴയ കൊണ്ഗ്രെസുകാരോട് ചോദിച്ചാൽ ഇപ്പോഴും പറഞ്ഞു തരും . തളി വിട്ടു കൊടുക്കില്ല എന്ന് വാശിയിൽ സർക്കാർ . ഗാന്ധിയൻ നേതാവിന് മതമൗലികവാദികൾ വഴി ഭീഷണികൾ , ഒട്ടനവധി സമരങ്ങൾ , അറസ്റ്റ് , നിരോധനാജ്ഞ . ജനസംഘത്തിന്റെ ദേശീയ നേതാവ് അടൽ ബിഹാരി വാജ്പേയ് , വിശ്വ ഹിന്ദു പരിഷത് നേതാവ് പൂജനീയ സ്വാമി ചിന്മയാനന്ദ സരസ്വതി തുടങ്ങിയവർ സമരമുഖതെത്തി . ഒടുവിൽ സർക്കാരിന്റെ മൂക്കിൻ തുമ്പിൽ നിന്നും ക്ഷേത്രം ഏറ്റെടുത്തു പുനരുദ്ധാരണം നടത്തി സംഘം .
” നായ പാത്തിയ കല്ലിന്മേൽ ചന്ദനം പൂശിയ കേളപ്പാ ”
എന്ന് വിളിച്ചു നടന്ന മതഭ്രാന്തന്മാരിൽ നിന്നും അന്ന് ആർ എസ് എസ് ക്കാർ പിള്ളേർ ചുറ്റും കൂടി നിന്ന് ജീവൻ രക്ഷിച്ച ആ സർവോദയ നേതാവാണ് , കേരളാ ഗാന്ധി കെ കേളപ്പൻ .
അദ്ദേഹം തുടങ്ങിയ ക്ഷേത്ര സംരക്ഷണ സമിതി എന്ന നിങ്ങളുടെ ഭാഷയിലെ സംഘപരിവാർ പ്രസ്ഥാനമാണ് ഒരുപ്പാട് മഹാക്ഷേത്രങ്ങളെ തകർച്ചയിൽ നിന്നും സംരക്ഷിച്ചു നിർത്തിയത് .
ഒരുപക്ഷെ ആർ എസ് എസ് നേരിട്ട് ഒരു ക്ഷേത്ര സംരക്ഷണവുമായി മുന്നോട്ടു വന്നത് കേരളാ ഗാന്ധിയുടെ നേതൃത്വത്തിലാണ് .
പിന്നീട് ഇങ്ങോട്ട് ഒരുപ്പാട് തവണ ക്ഷണകത്ത് കിട്ടാതെ , ഹിന്ദു സമാജത്തിന് വേണ്ടി ഈ കാക്കി ട്രൗസറുക്കാർ മുന്നോട്ട് വന്നിട്ടുണ്ട് , നിലക്കലും , അയോദ്ധ്യയിലും തുടങ്ങി ഒരുപ്പാട് തവണ .
ക്യാമറക്ക് മുന്നിൽ നേതാവ് പ്രസംഗിക്കുമ്പോൾ പിന്നിൽ നിന്നും ഏന്തി വലിഞ്ഞു സ്ക്രീനിൽ മുഖം കാണിക്കാൻ മാത്രം ശ്രമിക്കുന്നവർക്ക് ഒരായിരം പ്രേരകന്മാരെ വെച്ചാലും അതിന്റെ കെമിസ്ട്രി മനസ്സിലാവാൻ ഇത്തിരി ബുദ്ധിമുട്ടാവും .
ശബരിമലയിലെ സർക്കാർ നടപടികൾ തുടങ്ങിയപ്പോൾ ,
” അതൊക്കെ ആർ എസ് എസ്ക്കാർ പിള്ളേർ നോക്കിക്കൊള്ളും ”
എന്ന് പറഞ്ഞ അമ്മമാരെ ഞാൻ കണ്ടിട്ടുണ്ട് .
ആർ എസ് എസ് എന്താണെന്നോ എത്താണെന്നോ അറിയാത്ത അമ്മമാർ .
ആരും ക്ഷണിക്കാതെ പോയി അനീതി ചോദ്യം ചെയ്ത് നേടിയതാണ് ആ വിശ്വാസം . വെള്ള ഖദരിൽ ചളി പുരളാതെ നടക്കുന്നവർക്ക് അത് മനസ്സിലാവാൻ വഴിയില്ല .
ഒടുവിൽ ഈ പറഞ്ഞ ഖദർധാരി നേതാക്കൾക്ക് മഞ്ഞും വെയിലും കൊണ്ട് വിയർത്തു കുളിച്ചു നിന്നു ചോദിക്കേണ്ടി വന്നില്ലേ
” താൻ എവിടുത്തെ അഞ്ഞൂറാനാണെടോ എന്ന് ? ”
അപ്പോഴും സംഘം ഇറങ്ങി , ആരും ക്ഷണിക്കാതെ . മഞ്ഞും മഴയും കൊണ്ട് , കേസും അറസ്റ്റും നേരിട്ട് , നിങ്ങളുടെ ഒന്നും ഒരു നല്ല വാക്ക് പോലും പ്രതീക്ഷിക്കാതെ ഈ സമാജത്തിന് വേണ്ടി.
ഒരു സ്റ്റേറ്റിന്റെ മുഴുവൻ സംവിധാനം ഉപയോഗിച്ചിട്ടും ഈ സംഘടനാ മികവിന് മുമ്പിൽ അതിദാരുണമായി പരാജയപ്പെട്ടവർ ഫ്രസ്ട്രേഷൻ കരഞ്ഞു തീർക്കാൻ പറയുന്ന ഒരു ഡയലോഗ് ഇല്ലേ ?
” സംഘം കാവലുണ്ട് ” .
അതേ സംഘം കാവലുണ്ട് , ദേവന്റെ സ്വത്തിനല്ല , ദേവന്റെ ഭക്തർക്ക്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: