തിരുവനന്തപുരം : ജസ്നയെ കുറിച്ച് തുമ്പൊന്നും കിട്ടാത്ത സാഹചര്യത്തില്‍ തിരോധാനക്കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി ബി ഐ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ജസ്നയുടെ പിതാവ് ജയിംസ് നല്കിയ ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജസ്നയെ അപായപ്പെടുത്തിയെന്നാണ് കരുതുന്നതെന്നും തിരോധാനത്തിന്റെ ചുരുളുകള്‍ മുണ്ടക്കയത്ത് തന്നെ ഉണ്ടെന്നും ജയിംസ് പറയുന്നു.
കേസില്‍ സി ബി ഐക്ക് പല കാര്യങ്ങളും കണ്ടെത്താനായിട്ടില്ല. സി ബി ഐ കേസ് അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ നേതൃത്വത്തില്‍ ഒരു സംഘം സമാന്തര അേന്വഷണം നടത്തിയപ്പോള്‍ സി ബി ഐക്ക് ലഭിക്കാത്ത വല വിവരങ്ങളും കണ്ടെത്താനായെന്നും പിതാവ് പറയുന്നു.
ലൗ ജിഹാദ് ഉള്‍പ്പെടെയുളള വാദങ്ങളില്‍ കഴമ്പില്ല.ജസ്ന വിദേശത്തേക്ക് പോയിരിക്കാന്‍ സാധ്യതയില്ല. മുണ്ടക്കയം വിട്ട് പോയിരിക്കാന്‍ ഇടയില്ല. ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ തന്നെ രണ്ട് ദിവസത്തില്‍ കൂടുതല്‍ വിളിക്കാതിരിക്കാനാകില്ലെന്നും പിതാവ് വെളിപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ ഈ മാസം 19ന് കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ സമര്‍പ്പിക്കും.
ജസ്നയുടെ അജ്ഞാത സുഹൃത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടും സി ബി ഐ അന്വേഷിച്ചില്ലെന്ന് ജയിംസ് സി ജെ എം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്.ജസ്ന രഹസ്യമായി പ്രാര്‍ത്ഥനയ്ക്ക് പോയ സ്ഥലം കണ്ടെത്തിയെന്നും പറയുന്നുണ്ട്.
സി ബി ഐ കൃത്യമായി അന്വേഷിച്ചാല്‍ അജ്ഞാത സുഹൃത്തിന്റെ ഫോട്ടോ ഉള്‍പ്പെടെ ഡിജിറ്റല്‍ വിവരങ്ങള്‍ നല്കാന് തയാറാണ്.
ജസ്നയെ കാണായതിന്റെ തലേദിവസം ജസ്നക്ക് ഉണ്ടായ അമിത രക്ത സ്രാവത്തിന്റെ കാരണം കണ്ടെത്താന്‍ സി ബി ഐ സംഘം ശ്രമിച്ചില്ലെന്നും പിതാവ് കുറ്റപ്പെടുത്തുന്നുണ്ട്. പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍ നിന്ന് 2018 മാര്‍ച്ച് 22 നാണ് ജസ്നയെകാണാതാകുന്നത്. ദുരൂഹതയൊന്നുമില്ലെന്ന് കാണിച്ചുള്ള സി ബി ഐ റിപ്പോര്‍ട്ട് തള്ളണമെന്നാണ് അച്ഛന്റെ ആവശ്യം. അച്ഛന്റെ പുതിയ വെളിപ്പെടുത്തലുകളിലെ സി ബി ഐ നിലപാട് ഈ മാസം 19 ന് അറിയാം.ഇതിന് ശേഷമാകും കോടതിയുടെ തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: