കോട്ടയം: സ്വകാര്യ കമ്പനിയുടെ വ്യാജ ബിൽ നിർമ്മിച്ച് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഇടുക്കി സ്വദേശി എടി ജയനെയാണ് അറസ്റ്റ് ചെയ്തത്. 2015 ഡിസംബർ മുതൽ ഇയാൽ ഫുഡ്സ് കമ്പനിയുടെ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു.
ഈ സമയം വ്യാജബില്ലുകൾ തയാറാക്കി കമ്പനിയെ കബളിപ്പിച്ച് എട്ട് ലക്ഷം രൂപയിൽ അധികം തട്ടിയെടുത്തുവെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: