ഓക്ക്ലന്‍ഡ്: പ്രമുഖ താരങ്ങളില്ലാതെ പാകിസ്ഥാന് പര്യടനത്തിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. പാകിസ്ഥാനില്‍ അഞ്ച് മത്സര ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായുള്ള പ്രമുഖ താരങ്ങളില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രെയ്സ്വെല്‍ ആണ് ടീമിനെ നയിക്കുക.
ട്രെന്റ് ബോള്‍ട്ട്, ഡെവോന്‍ കോണ്‍വേ, ലോക്കീ ഫെര്ഗൂസന്, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, റചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്നര്‍, കെയ്ന്‍ വില്ല്യംസണ് എന്നിവരാണ് ഐപിഎലില്‍ കളിക്കുന്ന കിവീസ് താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: