തിരുവനന്തപുരം: വെള്ളറട ആര്യങ്കോട് പഴിഞ്ഞിപ്പാറ കോളനിയിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനു മുന്നിൽ പരാതികളുടെ കെട്ടഴിച്ച് നിവാസികൾ. പണി പൂർത്തിയാകാത്ത വീടുകളിലാണ് മിക്കവരും താമസിക്കുന്നത്. കടുത്ത കുടിവെള്ള ക്ഷാമവും. ചികിത്സാ സൗകര്യങ്ങളും സഹായ പദ്ധതികളുമെല്ലാം ഇവിടുത്തുകാർക്ക് അന്യമാണ്. വിഷയങ്ങളൊരൊന്നും കേട്ട് രാജീവ് ചന്ദ്രശേഖർ എല്ലാ വിഷയങ്ങൾക്കും പരിഹാരം ഉണ്ടാക്കാമെന്ന് ജനങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീടുകൾ പണി പൂർത്തീകരിച്ചു പൂർണ വാസയോഗ്യമാക്കും, ജൽ ജീവൻ പദ്ധതിയിലുൾപ്പെടുത്തി കുടിവെള്ള പ്രതിസന്ധി പരിഹരിക്കും, ചികിത്സക്ക് വേണ്ട സൗകര്യങ്ങളും ചിലവുകൾക്കും കേന്ദ്ര സർക്കാർ സംവിധാനങ്ങൾ ഒരുക്കുമെന്നും ദുരിതങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നത് വെറും വാക്കായിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
“നോക്കു സാറേ, ഈ വീടിന്റെ അവസ്ഥ കണ്ടോ. എങ്ങനെ പണിതീർക്കും സാറേ, ഒരു നിർവാഹവുമില്ല” പുഷ്പഭായിയുടെ സങ്കടം കണ്ടപ്പോൾ രാജീവ് ചന്ദ്രശേഖർ ഒരു നാഥന്റെ കരുത്തോടെ പറഞ്ഞു: ”വീട് പൂർത്തിയാക്കാൻ പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഫണ്ട് ലഭ്യമാക്കും.” പുഷ്പഭായിയുടെ അടക്കം മുഖത്ത് പ്രതീക്ഷയുടെ നിലാവുദിച്ചു. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിലെ വീടുകൾ അനർഹർക്ക് നൽകുകയാണെന്നാണ് കോളനിവാസികളുടെ പരാതി. അർഹർക്ക് സംസ്ഥാന സർക്കാരിന്റെ ഒരു സഹായവും കിട്ടുന്നില്ല.
“ഞാൻ വിജയിച്ചാൽ പൂർത്തിയാകാത്ത വീടുകൾ പൂർത്തീകരിക്കുമെന്നും ജൽ ജീവൻ മിഷൻ പദ്ധതി വഴി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും. ഇത് എന്റെ ഉറപ്പാണ്. ഞാൻ പറഞ്ഞാൽ ചെയ്തിരിക്കും,” രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പത്ത് വർഷമായി ഒരു വികസനവും കോളനിയിൽ നടന്നിട്ടില്ലെന്ന് നിവാസികൾ പറഞ്ഞു. കൂലിപ്പണിക്കാരനായ സതീഷിന്റെയും വിജിലയുടെയും മകൻ ആദികൃഷ്ണന്റെ ഡൗൺ സിൻഡ്രോം രോഗമാണ്. ബന്ധുവീട്ടിലാണ് താമസം. ആ വീട്ടിലേക്ക് പോകാൻ വഴി പോലുമില്ല. സങ്കടം പറച്ചിൽ ഇങ്ങനെ നീണ്ടപ്പോൾ രാജീവ് ചന്ദ്രശേഖറിന്റെ സാന്ത്വന വാക്കുകൾ അവർക്ക് ആശ്വാസമായി. കോളനി സന്ദർശനത്തിനെത്തിയ രാജീവ് ചന്ദ്രശേഖറിനെ കോളനിയിലെ മുതിർന്ന അംഗമായ രാജമ്മ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: