പേട്ട: നഗരത്തിലെ വെട്ടിക്കുഴിച്ച് ഗതാഗത യോഗ്യമല്ലാതാക്കി തീര്‍ത്തവര്‍ക്ക് പ്രത്യേക പുരസ്കാരം നല്‍കണമെന്ന് സാഹിത്യകാരന് ജോര്‍ജ്ജ് ഓണക്കൂര്‍. പേട്ട പള്ളിമുക്ക് ജനമൈത്രി ആട്ടോറിക്ഷ കൂട്ടായ്മ ട്രസ്റ്റിന്റെ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരവാസികള്‍ സഞ്ചരിക്കാന്‍ പാടില്ല എന്ന രീതിയിലാണ് റോഡുകള്‍ വെട്ടിക്കുഴിച്ചിട്ടിരിക്കുന്നത്. വ്യക്തമായ ആസൂത്രണമില്ലാതെയാണ് റോഡ് നവീകരണം. സര്‍ക്കാരിന്റെ അംഗാരമില്ലാതെ മിക്ക കടകളും പാര്‍ക്കിംഗ് നിരോധിച്ച് അവരവരുടെ കടകള്‍ക്കുമുന്നില്‍ ബോര്‍ഡു വയ്ക്കുന്ന ജനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ഇത്തരം പ്രവൃത്തികള്‍ ഇല്ലാതാകണം. എന്ത് കാര്യമായാലും ജനങ്ങളുടെ അവകാശങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. നന്മയുടെ പ്രതിരൂപമാണ് ജനമൈത്രി ആട്ടോറിക്ഷ കൂട്ടായ്മയെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയ്ക്കകം സര്‍ക്കാര്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിനും അപസ്മാര രോഗ ബാധിതയായ കുട്ടിക്കും നടക്കാന്‍ കഴിയാത്ത രോഗിക്കും വീല്‍ ചെയറുകളും. ഇടത് കാല് നഷ്ടപ്പെട്ട ചാക്ക സ്വദേശി രാജീവിന് കൃത്യമ കാലും പതിനെട്ട് നിര്‍ദ്ധനരോഗികള്‍ക്ക് സാമ്പത്തിക സഹായവും നല്കി. പേട്ട യംഗ് സ്റ്റേഴ്സ് ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റിട്ടയേര്‍ഡ് എസ്.പി.ലബോധരന്‍, കല്ലിംഗല്‍ മാനേജിംഗ് ഡയറക്ടര്‍ ഷെഫീക്, പോലീസ് ജനമൈത്രി കോര്‍ഡിനേറ്റര്‍ രഘുനാഥന് നായര്‍, ജനമൈത്രി ആട്ടാറിക്ഷ കൂട്ടായ്മ ട്രസ്റ്റ് സെക്രട്ടറി എം.സുരേഷ്കുമാര്‍, പ്രസിഡന്റ് എസ്.സജു, ഷെര്‍ളി മാര്‍ക്ക് പെരേര, കെ.എന്‍.ഷാജുകുമാര്‍, പള്ളിമുക്ക് സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാദര്‍ എസ്. ഡേവിഡ്സണ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: