പാലക്കാട്: ആലത്തൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. ടി.എന്‍. സരസുവിന് വിജയാശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഉച്ചയ്ക്ക് 2.50നാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വിളിയെത്തിയത്. സുഖമാണോയെന്ന് മലയാളത്തില്‍ ചോദിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. പത്തു മിനിറ്റോളം പ്രധാനമന്ത്രി സരസുവുമായി ഫോണില്‍ സംസാരിച്ചു.
കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഡോ. സരസുവിന് ഉറപ്പു നല്കി. സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളില്‍ വലിയ തോതിലുള്ള തട്ടിപ്പുകളാണ് നടക്കുന്നതെന്നും കരുവന്നൂരിലുണ്ടായ തട്ടിപ്പ് ഇത്തരമൊന്നാണെന്നും ഡോ. സരസു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മോദിയുടെ പ്രതികരണം.
#LISTEN | The conversation between PM Narendra Modi and Prof TN Sarasu, BJP candidate from Alathur in Kerala.
She tells the PM, "…"There is a problem in Kerala with cooperative banks which are governed by the CPI(M) leaders. They loot the money that the poor people deposited… pic.twitter.com/AlpeQOkyNs
— ANI (@ANI) March 26, 2024
പാലക്കാട് ഗവ. വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായി വിരമിക്കുമ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതീകാത്മക കുഴിമാടം തീര്‍ത്ത് യാത്രയയപ്പു നല്കിയ തിക്താനുഭവം പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കേരളത്തിലെ സഹകരണ മേഖല കൈപ്പിടിയിലൊതുക്കി പാവപ്പെട്ട ജനങ്ങളുടെ കോടിക്കണക്കിനു രൂപ കൊള്ളയടിക്കുന്ന സിപിഎം നേതൃത്വത്തിന്റെ നടപടികള്‍ ഡോ. സരസു പ്രധാനമന്ത്രിയോടു വിശദീകരിച്ചു. പലര്‍ക്കും നിക്ഷേപം നഷ്ടപ്പെട്ടതും ചികിത്സയ്ക്ക് പണമില്ലാതെ വലയുന്നതും ചിലര്‍ക്കു ജീവന് നഷ്ടപ്പെട്ടതും പ്രധാനമന്ത്രിയോടു പറഞ്ഞു.
ഒരു സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സഹകരണ മേഖലയില്‍ നിന്നു പാവപ്പെട്ട ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിക്കും പാവപ്പെട്ടവര്‍ക്കു നീതി ഉറപ്പാക്കും. തട്ടിച്ച പണം പ്രതികളില്‍ നിന്നു പിടിച്ചെടുത്ത് നിേക്ഷപര്ക്കു നല്‍കും. ആര്‍ക്കും ഒരു ചില്ലിക്കാശുപോലും നഷ്ടമാകില്ല, പ്രധാനമന്ത്രി പറഞ്ഞു.
സബ് കാ സാഥ് സബ് കാ വികാസ് എന്ന പ്രധാനമന്ത്രിയുടെ സന്ദേശം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് സരസു പറഞ്ഞു. ആലത്തൂരിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പരിപാടികള്‍ക്കു രൂപം നല്കി തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അവര്‍ പ്രധാനമന്ത്രിയുടെ ചോദ്യത്തിനു മറുപടി നല്കി.
മോദിയുടെ ശബ്ദസന്ദേശം: സ്ഥാനാര്‍ഥിയെന്ന നിലയ്ക്ക് താങ്കള്‍ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. ഏതൊരു പൊതുപ്രവര്‍ത്തകനും
ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കുന്നത് നല്ല കാര്യമാണ്. സഹകരണ മേഖലയിലെ അഴിമതിയുടെ വിശദാംശങ്ങള്‍ അറിയാം. ഇതിലുള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കുമെതിരേ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കും. പാവപ്പെട്ടവര്‍ക്കു നീതി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കും. ഇ ഡി കണ്ടുകെട്ടുന്ന സ്വത്ത് സംബന്ധിച്ച് ഞാന്‍ നിയമോപദേശം തേടും. ഇതിലുള്‍പ്പെട്ട സാധാരണക്കാരുടെ ഓരോ പൈസയും മടക്കി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: