ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): ഏകീകൃത സിവില്‍ കോഡിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അത് എത്രയും വേഗം സംസ്ഥാനത്ത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു. പ്രസിഡന്റ് ദ്രൗപതി മുര്‍മു ബില്ലിന് അംഗീകാരം നല്കി ഒരാഴ്ച പിന്നിടുമ്പോഴാണ് ധാമിയുടെ പ്രതികരണം.
ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ യൂണിഫോം സിവില്‍ കോഡ് വാഗ്ദാനം ചെയ്തിരുന്നു. 2022 ലെ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ജനങ്ങളിലേക്ക് പോയപ്പോഴാണ് വാഗ്ദാനം നല്‍കിയത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ ഉടന്‍ തന്നെ യുസിസി നടപ്പിലാക്കുകയും ചെയ്തു. ഞങ്ങള്‍ നിലപാടിലും വികസനത്തിലും വിട്ടുവീഴ്ച്ച ചെയ്യാറില്ല, വാഗ്ദാനം പാലിക്കുക തന്നെ ചെയ്യുമെന്നും അദേഹം ദേശീയ മധ്യമത്തോട് പ്രതികരിച്ചു.
രാഷ്ട്രിപതി നിയമത്തിന് അംഗീകാരം നല്കി കഴിഞ്ഞു. നടപ്പിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി വകുപ്പുതലത്തില്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അവര്‍ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. ഞങ്ങള്‍ അത് എത്രയും വേഗം നടപ്പാക്കുമെന്നും അദേഹം വ്യക്തമാക്കി.
എല്ലാ ബുദ്ധിമുട്ടുകളും വെല്ലുവിളികളും അവസാനിക്കാന്‍ പോകുന്നു. എല്ലാവരുടെയും സൗകര്യത്തിന് വേണ്ടിയാണ് തങ്ങള്‍ നിയമം കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് എല്ലാവര്‍ക്കുമുള്ള ഒരു നല്ല നിയമമാണ്, ഇത് സ്ത്രീ ശാക്തീകരണത്തിനു, മുതിര്‍ന്നവര്‍ക്ക് സുരക്ഷക്കും കുട്ടികളുടെ ഭാവിക്കായി കരുതലെടുകൊണ്ടുമുള്ള ഒരു നിയമമാണ് എന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: