കൊച്ചി:ബ്ലസി-പൃഥിരാജ് ചിത്രം ആടുജീവിതത്തിന്റെ ഭാഗമായി പുറത്തിറക്കിയ വിര്‍ച്ച്വല്‍ റിയാലിറ്റി അനുഭവം പകര്‍ന്നു നല്കുന്ന ഹോപ്പ് എന്ന മ്യൂസിക്കല്‍ ആല്‍ബത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഓസ്കര് ജേതാവ് എ.ആര് റഹ്മാനാണ് ആല്‍ബത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ നേതൃത്വം നല്കുന്ന ടെക്ബാങ്ക് മൂവീസ് ലണ്ടനുമായി ചേര്‍ന്നാണ് ബ്ലസി വിര്‍ച്വല്‍ റിയാലിറ്റി ആല്‍ബം പുറത്തു വിടുന്നത്.
ആടുജീവിതം സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയില്‍ നടന്മാരായ പൃഥിരാജ് സുകുമാരന്‍, മോഹന്‍ലാല്‍, സംവിധായകന് ബ്ലസി, എ ആര് റഹ്മാന്, ടെക്ബാങ്ക് മൂവീസ് ലണ്ടന്‍ ഡയറക്ടര്‍ സുഭാഷ് മാനുവല്‍ എന്നിവര്‍ ചേര്‍ന്നാണ് ഡിഎന്‍എഫ്ടി ടോക്കണ്‍ പുറത്തിറക്കിയത്
ആഗോള പ്രേക്ഷകര്‍ക്ക് വേറിട്ടൊരനുഭവമൊരുക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും, സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതത്തിന്റെ ഭാഗമായി ഇത്തരം ഒരു നവ്യാനുഭവം ഒരുക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സുഭാഷ് മാനുവല്‍ പറഞ്ഞു. കലാമൂല്യവും സാങ്കേതിക തികവും ചേര്‍ന്ന ഒരു മനോഹരമായ കലാസൃഷ്ടിയാണ് ഈ ഹോപ്പ് സോങ്ങ്. സംഗീത അനുഭവത്തേക്കാളുപരി പേര് സൂചിപ്പിക്കും പോലെ പ്രതീക്ഷയുടെയും ലോകസമാധാനത്തിന്റെയും അടയാളപ്പെടുത്തല്‍ കൂടിയാണ് അഞ്ച് ഭാഷകളുടെ സമ്മിശ്രം കൂടിയായ ഗാനം .
വിനോദവും കലാമൂല്യവും സാങ്കേതികതികവും വൈകാരികവുമായ ഒരു തലമാണ് ഇന്ത്യന്‍ ആസ്വാദകര്‍ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിര്‍ച്വല്‍ റിയാലിറ്റി ആല്‍ബത്തിലൂടെ ഒരുക്കുന്നത്. സാംസ്കാരിക വൈവിധ്യവും ജീവിത യാഥാര്‍ത്ഥ്യങ്ങളും സിനിമയുടെ പ്രതീതി നിലനിര്‍ത്തി ആഗോള പ്രേക്ഷകരിലെത്തിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. പ്രതീക്ഷയുടെയും ഒത്തൊരുമയുടെയും സന്ദേശമാണ് ആല്‍ബം നല്‍കുന്നത്. കഥ പറച്ചിലിലെ അത്യാധുനിക സാങ്കേതിക വിദ്യയും ഈ ആല്‍ബത്തിലൂടെ അവതരിപ്പിക്കുന്നു. ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം, ഛായാഗ്രഹണം കെ യു മോഹനന്. മാര്‍ച്ച് 28 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: