തിരുവനന്തപുരം: രാജ്യത്തിനും കേരളത്തിനും വേണ്ടത് വികസനത്തിന്റെ രാഷ്ട്രീയമാണ്. അത് നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാരിലൂടെ സാധ്യമാകുവെന്ന് ബിജെപി സംസ്ഥാന പ്രഭാരിയായ പ്രകാശ് ജാവേദ്ക്കര്‍ എംപി പറഞ്ഞു. വികസനത്തിന്റെ രാഷ്ട്രീയം കേരളത്തിലുള്ള ഇടത് വലത് മുന്നണികള്‍ അനാധമാണ്, കാരണം അവരെ നയിക്കുന്നത് അഴിമതിയുടെയും കുടുംബാധിപത്യത്തിന്റെയും ആശയങ്ങളാണെന്നും അദേഹം പറഞ്ഞു.
2024 ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രകാശ് ജാവേദ്ക്കര്‍. വികസനത്തിന്റെയും പ്രകടനത്തിന്റെയും പോസിറ്റീവ് അജണ്ടയിലാണ് എന്‍ഡിഎയുടെ സഖ്യകക്ഷികളുമായി ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തിലേറും, അത് വമ്പന്‍ വിജയത്തോടുകൂടി മാത്രമെന്നെയുള്ളു.
ഈ തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയത്തില്‍ എന്നെന്നേക്കുമായി മാറ്റമുണ്ടാക്കാന്‍ പോവുകയാണ്. കേരള വോട്ടര്‍മാരുടെ മനസ്സില്‍ വലിയൊരു കലഹം ദൃശ്യമാണ്. 2019ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് അവരെ വിശ്വസിപ്പിച്ചു.
ഇത്തവണ അദ്ദേഹം പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും ഉറപ്പാണ്.
നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് എല്ലാ വോട്ടര്‍മാര്‍ക്കും അറിയാമെന്നും അദേഹം പറഞ്ഞു.
അഴിമതി, കുറ്റകൃത്യങ്ങള്‍, മദ്യം, ലോട്ടറി, ഗുണ്ടാരാജ് എന്നിവയുടെ വളര്‍ച്ചയ്ക്ക് പേരുകേട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ മേഖലകളിലും പരാജയപ്പെട്ടു. യുഡിഎഫിനും എല്‍ഡിഎഫിനും ഭാവിയില്ല. അവര്‍ പഴയ പാര്‍ട്ടികളാണ്. കേരളത്തില്‍ അവര്‍ ‘മോക്ക് ഫൈറ്റ്’ കളിക്കുകയാണ്. അവര്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രായോഗികമായി സഖ്യകക്ഷികളാണ്, വാസ്തവത്തില്‍, അവര്‍ ഇവിടെ കേരളത്തിലും തന്ത്രപരമായി ഒരുമിച്ചാണ്.
അവര്‍ക്ക് പുതുതായി ഒന്നും വാഗ്ദാനം ചെയ്യാനില്ല, അതിനാല്‍, അവര്‍ അപ്രസക്തമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. 30 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസും എല്‍ഡിഎഫും പശ്ചിമ ബംഗാളില്‍ ഭരിച്ചു. ഇപ്പോള്‍, ഡബ്ല്യുബി അസംബ്ലിയിലെ രണ്ട് പാര്‍ട്ടികളുടെയും കണക്ക് വട്ടപൂജ്യമാണ്. സമീപഭാവിയില്‍ കേരളത്തിലും ഇതേ വിധിയാണ് അവരെ കാത്തിരിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: